2025ലെ മലയാള സിനിമയിൽ ലാഭമുണ്ടാക്കിയത് 15 സിനിമകൾ മാത്രമാണെന്ന പ്രൊഡ്യൂസേഴ്സ് അസോസിയേഷൻ്റെ പ്രസ്താവനയ്ക്കെതിരെ നരിവേട്ട സംവിധായകൻ അനുരാജ് മനോഹർ. റിലീസ് ചെയ്ത 183 ചിത്രങ്ങളിൽ 15 സിനിമകൾ മാത്രമാണ് നേട്ടമുണ്ടാക്കാനായത് എന്നായിരുന്നു പ്രൊഡ്യൂസേഴ്സ് അസോസിയേഷൻ്റെ പരാമർശം. എന്നാൽ സിനിമകളെല്ലാം അമ്പേ പരാജയങ്ങളാണ് എന്ന് മൈക്ക് കെട്ടി വിളിച്ച് കൂവുന്നവർ ഇതിന്റെ കടയ്ക്കൽ കത്തി വെക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. നരിവേട്ടയുടെ സംവിധായകൻ അനുരാജ് മനോഹർ പറഞ്ഞു. ടൊവിനോ തോമസിനെ നായകനാക്കി താൻ സംവിധാനം ചെയ്ത നരിവേട്ട വിജയകരമായിരുന്നുവെന്നും അക്കൗണ്ട് വിവരങ്ങൾ പുറത്തുവിടാൻ തയ്യാറാണെന്നും അനുരാജ് സമൂഹമാധ്യമങ്ങളിൽ കുറിച്ചു.