കെജ്‌രിവാളിന്റെ രാജി ദൗര്‍ഭാഗ്യകരം: ഹസാരെ
ന്യൂഡല്‍ഹി , ശനി, 15 ഫെബ്രുവരി 2014 (12:21 IST)
അരവിന്ദ് കെജ്‌രിവാളിന്റെ രാജി ദൗര്‍ഭാഗ്യകരമാണെന്ന് അണ്ണാ ഹസാരെ. ജന്‍ലോക്പാല്‍ ബില്‍ ഡല്‍ഹി നിയമസഭയില്‍ അവതരിപ്പിക്കുന്നതില്‍ പരാജയപ്പെട്ടതിനെ തുടര്‍ന്നാണ് അരവിന്ദ് കെജ്‌രിവാള്‍ ഡല്‍ഹി മുഖ്യമന്ത്രി സ്ഥാനം രാജിവച്ചത്. ബില്‍ അവതരിപ്പിക്കാന്‍ കഴിഞ്ഞില്ലെങ്കില്‍ രാജിവയ്ക്കുമെന്ന് കെജ്‌രിവാള്‍ നേരത്തേ വ്യക്തമാക്കിയിരുന്നു. 27
നെതിരെ 42 വോട്ടുകള്‍ക്കാണ് ലോക്പാല്‍ ബില്ലിന് ഡല്‍ഹി നിയമസഭയില്‍ അവതരണാനുമതി നിഷേധിക്കപ്പെട്ടത്. രാജിവയ്ക്കുമെന്ന വാക്ക് കെജ്‌രിവാള്‍ പാലിക്കണമെന്ന് ബി ജെ പിയും ആവശ്യപ്പെട്ടിരുന്നു. നിയമസഭ പിരിഞ്ഞതിന് ശേഷം ആം ആദ്‌മി പാര്‍ട്ടിയുടെ ഓഫീസിലെത്തിയ കെജ്‌രിവാള്‍ പാര്‍ട്ടി പ്രവര്‍ത്തകരോടും നേതൃത്വത്തോടും ആലോചിച്ച ശേഷമാണ് രാജി പ്രഖ്യാപിച്ചത്.അഴിമതിക്കെതിരായ പോരാട്ടത്തിനിടെ നൂറുതവണ രാജിവയ്ക്കാനും തയ്യാറാണെന്ന് കെജ്‌രിവാള്‍ വ്യക്തമാക്കി. പോരാട്ടത്തിന് പദവികള്‍ ആവശ്യമില്ല. മുഖ്യമന്ത്രി സ്ഥാനം ഒഴിഞ്ഞാലും താന്‍ ജനങ്ങള്‍ക്ക് വേണ്ടി പ്രവര്‍ത്തിക്കും എന്ന് കെജ്‌രിവാള്‍ വ്യക്തമാക്കി.
Follow Webdunia malayalam