Select Your Language

Notifications

webdunia
webdunia
webdunia
webdunia

കെ‌ജ്‌രിവാള്‍ ന്യൂഡല്‍ഹി മണ്ഡലത്തില്‍ നിന്ന് ലോക്സഭയിലേക്ക് മത്സരിക്കും?

കെ‌ജ്‌രിവാള്‍ ന്യൂഡല്‍ഹി മണ്ഡലത്തില്‍ നിന്ന് ലോക്സഭയിലേക്ക് മത്സരിക്കും?
ന്യൂഡല്‍ഹി , ശനി, 15 ഫെബ്രുവരി 2014 (14:56 IST)
PTI
PTI
ഡല്‍ഹി മുഖ്യമന്ത്രിപദം വലിച്ചെറിഞ്ഞ് വാക്കുപാലിച്ച ആം ആദ്മി നേതാവ് അരവിന്ദ് കെ‌ജ്രിവാള്‍ ലോക്സഭാ തെരഞ്ഞെടുപ്പില്‍ മത്സരിച്ചേക്കും എന്ന് റിപ്പോര്‍ട്ടുകള്‍. ന്യൂഡല്‍ഹി മണ്ഡലത്തില്‍ നിന്ന് അദ്ദേഹം ജനവിധി തേടാനാണ് സാധ്യത.

ജനലോക്പാല്‍ ബില്‍ ഡല്‍ഹി നിയമസഭയില്‍ അവതരിപ്പിക്കാന്‍ സാധിക്കാത്തതിനെ തുടര്‍ന്നുള്ള രാജി ലോക്സഭാ തെരഞ്ഞെടുപ്പില്‍ നേട്ടമാക്കി മാറ്റാനുള്ള ശ്രമത്തിലാണ് ആം ആദ്മി പാര്‍ട്ടി. കന്നിയങ്കമാണെങ്കിലും ലോക്സഭാ തെരഞ്ഞെടുപ്പില്‍ നേട്ടം കൊയ്യാമെന്ന് തന്നെയാണ് പാര്‍ട്ടിയുടെ വിലയിരുത്തല്‍. പരമാവധി സീറ്റുകളില്‍ സ്ഥാനാര്‍ഥികളെ നിര്‍ത്താനാണ് തീരുമാനം.

ജന്‍‌ലോക്പാല്‍ ബില്‍ ബില്‍ അവതരിപ്പിക്കാന്‍ കഴിഞ്ഞില്ലെങ്കില്‍ രാജിവയ്ക്കുമെന്ന് കെജ്‌രിവാള്‍ നേരത്തേ വ്യക്തമാക്കിയിരുന്നു. 27നെതിരെ 42 വോട്ടുകള്‍ക്കാണ് ലോക്പാല്‍ ബില്ലിന് ഡല്‍ഹി നിയമസഭയില്‍ അവതരണാനുമതി നിഷേധിക്കപ്പെട്ടത്. നിയമസഭ പിരിഞ്ഞതിന് ശേഷം ആം ആദ്‌മി പാര്‍ട്ടിയുടെ ഓഫീസിലെത്തിയ കെജ്‌രിവാള്‍ പാര്‍ട്ടി പ്രവര്‍ത്തകരോടും നേതൃത്വത്തോടും ആലോചിച്ച ശേഷമാണ് രാജി പ്രഖ്യാപിച്ചത്.

Share this Story:

Follow Webdunia malayalam