കേരളത്തില്‍ ആം ആദ്മി പാര്‍ട്ടി തരംഗമുണ്ട്: പ്രശാന്ത് ഭൂഷണ്‍
, തിങ്കള്‍, 24 മാര്‍ച്ച് 2014 (15:54 IST)
ലോക്‍സഭാ തെരഞ്ഞെടുപ്പില്‍ ആം ആദ്മി പാര്‍ട്ടി വന്‍ വിജയം നേടുമെന്നു ദേശീയ എക്സിക്യൂട്ടീവ് അംഗം പ്രശാന്ത് ഭൂഷണ്‍ പറഞ്ഞു. സംസ്ഥാനത്ത് ആം ആദ്മി തരംഗം കണ്ടുതുടങ്ങിയിരിക്കുന്നു. നിരവധി യുവാക്കളും യുവതികളും അവരുടെ ആദ്യ വോട്ട് ആം ആദ്മി പാര്‍ട്ടിക്കു നല്‍കുമെന്നു പ്രഖ്യാപിച്ചിരിക്കുകയാണ്. ഇതു പാര്‍ട്ടിക്കു പ്രതീക്ഷയേകുന്നതായും അദ്ദേഹം പറഞ്ഞു.ആം ആദ്മി പാര്‍ട്ടിയുടെ തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി കൊച്ചിയിലെത്തിയതാണ് പ്രശാന്ത് ഭൂഷണ്‍. ജനങ്ങള്‍ക്കു വേണ്ടി ഭരിക്കേണ്ടവര്‍ കോര്‍പ്പറേറ്റുകളുടെ അജന്‍ഡയാണു നടപ്പാക്കുന്നത്. സര്‍ക്കാരിന്റെ നയങ്ങള്‍ രൂപപ്പെടുത്തുന്നതും നിര്‍ണായക സ്ഥാനങ്ങളില്‍ ഉദ്യോഗസ്ഥരെ നിയമിക്കുന്നതും കോര്‍പ്പറേറ്റുകളാണെന്നും പ്രശാന്ത് ഭൂഷണ്‍ പറഞ്ഞു. ചടങ്ങില്‍ എറണാകുളം ലോക്സഭാ മണ്ഡലം സ്ഥാനാര്‍ഥി അനിതാ പ്രതാപ്, ഇടുക്കി മണ്ഡലം സ്ഥാനാര്‍ഥി സെല്‍വി സുനില്‍, ആം ആദ്മി പാര്‍ട്ടി സംസ്ഥാന കണ്‍വീനര്‍ മനോജ് പദ്മനാഭന്‍, സംസ്ഥാന എക്സിക്യൂട്ടീവ് അംഗംഅഡ്വ.ഹരിലാല്‍, ജില്ലാ കോഓര്‍ഡിനേറ്റര്‍ എസ്. ശ്രീജിത്ത് എന്നിവര്‍ പങ്കെടുത്തു.
Follow Webdunia malayalam