Select Your Language

Notifications

webdunia
webdunia
webdunia
webdunia

നരേന്ദ്ര മോഡിയെ വാരണാസിയില്‍ തോല്‍പ്പിക്കുമെന്ന് ആം ആദ്മി നേതാവ് അരവിന്ദ് കെജ്‌രിവാള്‍

നരേന്ദ്ര മോഡിയെ വാരണാസിയില്‍ തോല്‍പ്പിക്കുമെന്ന് ആം ആദ്മി നേതാവ് അരവിന്ദ് കെജ്‌രിവാള്‍
, ബുധന്‍, 19 മാര്‍ച്ച് 2014 (11:39 IST)
PRO
ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ നരേന്ദ്ര മോഡിയെ വാരണാസിയില്‍ തോല്‍പ്പിക്കുമെന്ന് ആം ആദ്മി നേതാവ് അരവിന്ദ് കെജ്‌രിവാള്‍.

വാരാണസിയില്‍ താന്‍ മത്സരിക്കുന്നത് പ്രതീകാത്മകമായിട്ടല്ലെന്നും നരേന്ദ്രമോഡിയെ തോല്‍പ്പിക്കുകതന്നെയാണ് ലക്ഷ്യമെന്നും ആം ആദ്മി പാര്‍ട്ടി നേതാവ് അരവിന്ദ് കെജ്രിവാള് പറഞ്ഞു‍.

തന്റേത് പ്രതീകാത്മക മത്സരമാണെന്ന് ചില പത്രങ്ങളില്‍ വായിച്ചത് ശരിയല്ലെന്നും മോഡിയെ തോല്‍പ്പിക്കാന്‍തന്നെയാണ് വാരാണസിയിലേക്ക് പോകുന്നതെന്നും ഡല്‍ഹിയില്‍ നടന്ന ഒരുപൊതുപരിപാടിയില്‍ കെജ്രിവാള്‍ പറഞ്ഞു.

രാഹുല്‍ഗാന്ധിയെയും നരേന്ദ്ര മോഡിയെയും തീര്‍ച്ചയായും തോല്‍പ്പിക്കേണ്ടതുണ്ട്.
മോഡി ജയിച്ചാല്‍ സുസ്ഥിരത കൊണ്ടുവരുമെന്ന് ബിജെപി. പറയുന്നതില്‍ അര്‍ഥമില്ല. അങ്ങനെയെങ്കില്‍ മന്‍മോഹന്‍സിങ്ങിന് പത്തുവര്‍ഷം ലഭിച്ചു. ജനങ്ങളാഗ്രഹിക്കുന്നത് സ്ഥിരതയല്ല, സുരക്ഷയും നീതിയുമാണെന്നും കെജ്രിവാള്‍ പറഞ്ഞു.

Share this Story:

Follow Webdunia malayalam