Select Your Language

Notifications

webdunia
webdunia
webdunia
webdunia

ലഫ്.ഗവര്‍ണര്‍ കോണ്‍ഗ്രസ് ഏജന്റിനെ പോലെയാണെന്ന് കെജ്‌രിവാള്‍

ലഫ്.ഗവര്‍ണര്‍ കോണ്‍ഗ്രസ് ഏജന്റിനെ പോലെയാണെന്ന് കെജ്‌രിവാള്‍
ന്യൂഡല്‍ഹി , വെള്ളി, 7 ഫെബ്രുവരി 2014 (14:55 IST)
PTI
ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാള്‍ വീണ്ടും വിവാദം സൃഷ്ടിക്കുന്നു. ലഫ്.ഗവര്‍ണര്‍ നജീബ് ജംഗിനെതിരെയാണ് കെജ്‌രിവാള്‍ രംഗത്തെത്തിയത്. ലഫ് ഗവര്‍ണര്‍ കോണ്‍ഗ്രസ് ഏജന്റിനെ പോലെയാണ് പ്രവര്‍ത്തിക്കുന്നതെന്ന് എഎപി ആരോപിച്ചു.

ജന്‍ ലോക്പാല്‍ ബില്‍ കേന്ദ്രസര്‍ക്കാരിന്റെ മുന്‍കൂര്‍ അനുമതിയില്ലായെ ഡല്‍ഹി നിയമസഭയില്‍ അവതരിപ്പിക്കാന്‍ അനുവദിക്കണമെന്ന കെജ്‌രിവാളിന്റെ ആവശ്യത്തില്‍ ലഫ്.ഗവര്‍ണര്‍ നിയമോപദേശം തേടിയതാണ് പാര്‍ട്ടിയെ ചൊടിപ്പിച്ചത്.

ഡല്‍ഹിയിലെ ജനങ്ങളുടെ താല്‍പര്യത്തിനനുസരിച്ചാണ് ലഫ്.ഗവര്‍ണര്‍ പ്രവര്‍ത്തിക്കേണ്ടതെന്നു എഎപി നേതാവ് അഷുതോഷ് ചൂണ്ടിക്കാട്ടി. സര്‍ക്കാരിന്റെ ആവശ്യത്തില്‍ ലഫ് ഗവര്‍ണര്‍ സോളിസിറ്റര്‍ ജനറല്‍ മോഹന്‍ പരശരന്റെ നിയമോപദേശം തേടിയിരുന്നു.


Share this Story:

Follow Webdunia malayalam