വിഎസ് എത്തിയില്ലെങ്കിലും ആം ആദ്മിക്കായി ഈ പ്രവര്‍ത്തിക്കാന്‍ ഈ പ്രശസ്തരുണ്ട്!
, വെള്ളി, 21 ഫെബ്രുവരി 2014 (13:40 IST)
അടുത്തെയിടെ മാധ്യമങ്ങളില്‍ ശ്രദ്ധേയമായ വാര്‍ത്ത ആം ആദ്മി പാര്‍ട്ടി വിഎസ് അച്യുതാനന്ദനെ പാര്‍ട്ടിയിലേക്ക് ക്ഷണിച്ചതായിരുന്നു.എന്നാല്‍ വിഎസ് അച്യുതാനന്ദന്‍ ആം ആദ്മിയിലേക്കില്ലെന്ന് വാര്‍ത്താസമ്മേളനത്തില്‍ പരസ് യമായി പ്രഖ്യാപിച്ചു. വിഎസിനെപ്പോലെ പ്രമുഖനായ നേതാവ് എത്തിയാല്‍ ദേശീയതലത്തില്‍ തന്നെ വലിയ ഒരു പ്രകമ്പനം സൃഷ്ടിക്കുമെന്ന് ആം ആദ്മി കണക്കുകൂട്ടിയിരിക്കാം.ഏതായാലും ന്യൂജനറേഷന്‍ പാര്‍ട്ടിയായി പിറവിയെടുത്ത ആം ആദ്മി പാര്‍ട്ടിയില്‍ കുറഞ്ഞകാലം കൊണ്ട് ചേര്‍ന്ന പ്രമുഖര്‍ വളരെയേറെപ്പേരുണ്ട്.സാറാ ജോസഫ് ആം ആദ്മി പാര്‍ട്ടിയില്‍- അടുത്തപേജ്
പ്രശസ്ത എഴുത്തുകാരിയും സാമൂഹികപ്രവര്‍ത്തകയുമായ സാറാ ജോസഫ് ആം ആദ്മി പാര്‍ട്ടിയില്‍ ചേര്‍ന്നിരുന്നു. ജനങ്ങളിലേക്ക് ഇറങ്ങിച്ചെന്നുകൊണ്ട് ഭരണം നടത്താനുള്ള ആം ആദ്മിയുടെ ആത്മാര്‍ത്ഥതയാണ് ആകര്‍ഷിച്ചതെന്ന് സാറാ ജോസഫ് മാധ്യമങ്ങളോട് പറഞ്ഞു.മേരി റോയിയും ആം ആദ്മി പാര്‍ട്ടിയില്‍- അടുത്തപേജ്
വനിതാക്ഷേമ പ്രവര്‍ത്തകയും വിദ്യാഭ്യാസ വിദഗ്‌ദയും അരുന്ധതി റോയിയുടെ മാതാവുമായ മേരി റോയിയും ആം ആദ്മി പാര്‍ട്ടിയില്‍ ചേര്‍ന്നു. ആം ആദ്മി പാര്‍ട്ടിയില്‍ അംഗത്വം നല്‍കണമെന്ന് ആവശ്യപ്പെട്ടതനുസരിച്ച് മേരി റോയിയുടെ കോട്ടയത്തെ വീട്ടില്‍ നേരിട്ടെത്തിയ പ്രവര്‍ത്തകര്‍ പാര്‍ട്ടിയില്‍ അംഗത്വം നല്‍കുകയായിരുന്നു. എം എന്‍ കാരശേരി ആം ആദ്മി പാര്‍ട്ടിയില്‍- അടുത്തപേജ്
പ്രമുഖ സാംസ്‌കാരികപ്രവര്‍ത്തകനും അധ്യാപകനും എഴുത്തുകാരനുമായ എം എന്‍ കാരശേരി ആം ആദ്മി പാര്‍ട്ടിയില്‍ ചേര്‍ന്നു. കോഴിക്കോട് കടപ്പുറത്തെ രക്‌തസാക്ഷി മണ്ഡപത്തില്‍ നടന്ന ചടങ്ങിലാണ് പാര്‍ട്ടിയില്‍ ചേര്‍ന്നത്.ദയാബായിയും എത്തും?- അടുത്തപേജ്
പിന്നോക്ക ക്ഷേമ പ്രവര്‍ത്തകയും സാമൂഹിക പ്രവര്‍ത്തകയുമായ ദയാബായ് ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ആം ആദ്മി പാര്‍ട്ടി ലേബലില്‍ മത്സരിച്ചേക്കുമെന്ന് സൂചന. ആം ആദ്മി പാര്‍ട്ടിയില്‍ ചേരുകയാണെന്ന് മല്ലിക സാരാഭായ്