Select Your Language

Notifications

webdunia
webdunia
webdunia
webdunia

ഇരിങ്ങാലക്കുടയില്‍ അല്‍ഫോണ്‍സ പള്ളി

ഇരിങ്ങാലക്കുടയില്‍ അല്‍ഫോണ്‍സ പള്ളി
വിശുദ്ധ അല്‍ഫോണ്‍സമ്മയുടെ പേരില്‍ ഇരിങ്ങാലക്കുടയിലെ വള്ളക്കുന്നില്‍ പുതിയ പള്ളി പണിയുന്നു. ഇരിങ്ങാലക്കുട രൂപതയുടെ കീഴിലുള്ള കെല്ലാട്ടും‌കര ഇന്‍ഫന്‍റ് ജീസസ് പള്ളിയുടെ ഉപഘടകമായാണ് സെന്‍റ് അല്‍ഫോണ്‍സാ പള്ളി തുടങ്ങുക.

ഒക്‍ടോബര്‍ 12 ന് വികാരി ജനറല്‍മാരായ ജോസ് കാവുങ്കല്‍, വിന്‍സന്‍റ് ആലപ്പാട്ട് എന്നിവര്‍ പള്ളിയെ ആശീര്‍വദിച്ചു. മൂന്ന് ഏക്കറില്‍ 20 ലക്ഷം രൂപ ചെലവിലാണ് അല്‍ഫോന്‍സാ പള്ളി പണിയുന്നത് എന്ന് പള്ളി വികാരി തോമസ് പഞ്ഞിക്കാരന്‍ പറഞ്ഞു.

പുതിയ ഇടവക ഉണ്ടാവുന്നതു വരെ ഇത് കെല്ലാട്ടും‌കര പള്ളിക്ക് കീഴില്‍ പ്രവര്‍ത്തിക്കും. ഇടവക ഉണ്ടാവുന്നതോടെ സെന്‍റ് അല്‍ഫോന്‍സാ പള്ളിക്ക് സ്വതന്ത്ര പദവി ലഭിക്കും.



Share this Story:

Follow Webdunia malayalam