പുകപടലങ്ങള്‍, പൊടി.പുല്ല്,പൂമ്പൊടി മുതലായവ പോലെ തന്നെ ഭക്ഷണവും ആസ്ത്മയ്ക്ക് കാരണമാകാറുണ്ട്. ഇതിന് പൊതുവായൊരു പട്ടിക ഉണ്ടാക്കാനാവില്ല.
ഓരോരുത്തരിലും ഭക്ഷണങ്ങള്‍ വ്യത്യസ്ഥപ്രതികരണം കാണിക്കുന്നു എന്നതുതന്നെ കാരണം.
ഭക്ഷണത്തിലെ പ്രോട്ടീനോട് ശരീരം ശരിയായ രീതിയില്‍ പ്രവര്‍ത്തിക്കാത്തതുകാരണമാണ് ആഹാരത്തിനോട് അലര്‍ജി ഉണ്ടാവുന്നത്.
രോഗപ്രതിരോഗ വ്യൂഹം പ്രവര്‍ത്തന സജ്ജമാകുകയും ആ ഭക്ഷണത്തിലെ പ്രോട്ടീന് എതിരായുള്ള ആന്‍റിബോഡി ഉണ്ടാവുകയും ചെയ്യുന്നു. അടുത്ത തവണ ഇതേ ഭക്ഷണം കഴിക്കുമ്പോള്‍ അത് അലര്‍ജിക്കു കാരണമാകുന്നു.
പാല്‍, മുട്ട, ഗോതമ്പ്, കപ്പലണ്ടി, കണവ, ഞണ്ട്, സോയാബീന്‍സ് തുടങ്ങിയവ സാധാരണയായി അലര്‍ജി ഉണ്ടാക്കുന്നതായി കണ്ടിട്ടുണ്ട്.
ഭക്ഷണത്തിലുള്ള ചില രാസവസ്തുക്കള്‍ ചിലരില്‍ ആസ്ത്മ ഉണ്ടാക്കാം. ഭക്ഷണങ്ങളില്‍ കൃത്രിമമായി ചേര്‍ക്കുന്ന പ്രിസേര്‍വേറ്റീവ്സ് ആണ് പലപ്പോഴും പ്രശ്നത്തിനു കാരണമാവുക. സാലിസിലേറ്റ്സ്, അമീന്‍സ് മുതലായവ ഇങ്ങനെ കുഴപ്പമുണ്ടാക്കുന്ന ഘടകങ്ങളാണ്.
അലര്‍ജി പരിശോധനയിലൂടെയും തൊലിപ്പുറത്തുള്ള കുത്തിവെയ്പ്പിലൂടെയും അലര്‍ജി കണ്ടുപിടിക്കാം. ഒരോ ഭക്ഷണവും കഴിച്ച ശേഷം വലിവു കൂടുന്നോ എന്നു പരിശോധിക്കുന്നത് അലര്‍ജിയുള്ള പദാര്‍ഥത്തെ കണ്ടുപിടിക്കാന്‍ സഹായിക്കും.
പാല്‍, പാലുല്‍പ്പന്നങ്ങള്‍, പഴങ്ങള്‍ ഇലക്കറികള്‍,പച്ചക്കറികള്‍ തുടങ്ങിയവയൊക്കെ ആസ്ത് മയെ പ്രതിരോധിക്കാന്‍ ഉപകരിക്കുന്നു എന്നാണ് കണ്ടെത്തല്‍. എണ്ണപ്പലഹാരങ്ങള്‍ ആസ്ത്മാ രോഗികള്‍ കഴിയുന്നതും ഒഴിവാക്കുക.
അമിത ഭക്ഷണം ഒഴിവാക്കുക. ധാരാളം വെള്ളം കുടിയ്ക്കുക. ചിട്ടയായ ജീവിതം നയിക്കുക. ഇവയൊക്കെ ആസ്ത്മയെ പ്രതിരോധിക്കാന്‍ സഹായിക്കും.