Webdunia - Bharat's app for daily news and videos

Install App

കാതുകള്‍ക്ക് അമിത പരിചരണം നല്‍കുന്നവര്‍ അറിഞ്ഞോളൂ... കിട്ടുന്നത് മുട്ടന്‍പണിയായിരിക്കും !

കാതുകളുടെ പരിചരണം എങ്ങിനെയെന്നറിയാം

Webdunia
ചൊവ്വ, 4 ജൂലൈ 2017 (11:46 IST)
പഞ്ചേന്ദ്രിയങ്ങളിലൊന്നാണ് ചെവി. അതുകൊണ്ടുതന്നെ ചെവിക്ക് പ്രത്യേകരീതിയിലുള്ള പരിപാലനം ആവശ്യമാണ്. നിസ്സംഗതയും അശ്രദ്ധയും അണുബാധപോലെയുള്ള രോഗങ്ങള്‍ക്ക് കാരണമാകുമ്പോള്‍ അമിത പരിചരണവും ശ്രദ്ധയും ആപല്‍ക്കരവുമായി മാറും. 
 
ചെവികളിലുള്ള മുറിവുകളും പോറലുകളും ശ്രദ്ധിക്കുക. നിസ്സാരമെങ്കില്‍ പോലും അവ അണുബാധയ്ക്കും രോഗങ്ങള്‍ക്കും ഇടയാക്കും. ഇത് ചെവി ചുക്കിച്ചുളിഞ്ഞ് ആകൃതി നഷ്ടപ്പെടാന്‍ കാരണമാകുന്നു. ചെവിയില്‍ മുറിവേല്‍പ്പിക്കുകയോ തിരുമ്മുകയോ ചെയ്യാന്‍ പാടില്ല. 
 
ചെവിക്കായം എന്നത് ഒരു രോഗാവസ്ഥയാണെന്ന തെറ്റിദ്ധാരണ നിലനില്‍ക്കുന്നുണ്ട്. ചെവിയുടെ അകത്തുള്ള ഗ്രന്ഥികള്‍ ഉത്പാദിപ്പിക്കുന്ന സ്രവമാണിത്. ഇത് കര്‍ണപുടത്തെ പൊടിപടലങ്ങള്‍, പ്രാണികള്‍, മാലിന്യങ്ങള്‍ എന്നിവയില്‍ നിന്ന് സംരക്ഷിക്കുന്നു. ചെവിക്കായം വാസ്തവത്തില്‍ ചെവിയുടെ സംരക്ഷകനാണ് എന്നര്‍ത്ഥം. 
 
ബഡ്സിന്റെ ഉപയോഗം ചെവിക്കായത്തിന്റെ സ്വാഭാവിക പ്രവര്‍ത്തനത്തെ തകരാറിലാക്കുന്നു. സാവധാനം വെളിയിലോട്ട് തള്ളപ്പെടേണ്ട പൊടിപടലങ്ങളും മറ്റു വസ്തുക്കളും നിരന്തരം അകത്തേയ്ക്ക് കുത്തി നിറയ്ക്കപ്പെടുകയാണ് ചെയ്യുന്നത്. ചെവിയടപ്പ്, അസഹ്യമായ വേദന, ചെവി മുഴക്കം, ചൊറിച്ചില്‍ എന്നിവയുണ്ടായാല്‍ മാത്രമേ ചെവിക്കായം നീക്കം ചെയ്യേണ്ടതുള്ളൂവെന്നാണ് വിദഗ്ദര്‍ പറയുന്നത്. 
 
കുളിച്ചു കഴിഞ്ഞാല്‍ ചെവികളില്‍ വെള്ളം കെട്ടി നില്‍ക്കാന്‍ അനുവദിക്കരുത്. പരുത്തിത്തുണികൊണ്ട് മുഴുവനായി നനവ് ഒപ്പിയെടുക്കാം. മുങ്ങിക്കുളിക്കുമ്പോള്‍ ഇത് പ്രത്യേകിച്ചും ശ്രദ്ധിക്കണം. നനവ് തങ്ങി നിന്നാല്‍ അത് പൂപ്പല്‍ ബാധകള്‍ക്ക് കാരണമാകുന്നു. ഒരുപാടുപേര്‍ മുങ്ങിക്കുളിക്കുന്ന കുളങ്ങളിലെ കുളി പൂപ്പല്‍ രോഗങ്ങളെ വിളിച്ചു വരുത്തുന്നു.
 
ബഡ്സ്, പെന്‍സില്‍, സേഫ്റ്റി പിന്‍, ചെവിതോണ്ടി എന്നിവ ചെവിയിലിട്ട് തിരിക്കുന്നവര്‍ക്ക് ചെവികളുടെ നാളികളിലുണ്ടാവുന്ന എക്സ്റ്റേണല്‍ ഓട്ടൈറ്റിസ് എന്ന അണുബാധയുണ്ടാകാന്‍ സാധ്യതയുണ്ട്. ബഡ്സിന്റെ ഉപയോഗം തികച്ചും അനാവശ്യമാണ്. ചെവിയുടെ അകത്ത് മരുന്ന് പുരട്ടാനോ അല്ലെങ്കില്‍ കുളി കഴിഞ്ഞയുടനെ വെള്ളം ഒപ്പിയെടുക്കാനോ ഇത് ഉപയോഗിക്കുന്നതില്‍ തെറ്റില്ലെന്നും പറയുന്നു.

വായിക്കുക

പുഷ് ബാക്ക് സീറ്റുകള്‍, ഫ്രീ വൈഫൈ, മ്യൂസിക് സിസ്റ്റം; കെ.എസ്.ആര്‍.ടി.സിയുടെ സൂപ്പര്‍ഫാസ്റ്റ് പ്രീമിയം എസി ബസുകള്‍ സര്‍വീസ് ആരംഭിച്ചു

അയാള്‍ക്കു വേറൊരു കുടുംബമുണ്ടെന്ന് ഞാന്‍ അറിഞ്ഞത് വിവാഹ ശേഷമാണ്; രവിചന്ദ്രനുമായുള്ള ബന്ധത്തെ കുറിച്ച് ഷീലയുടെ വാക്കുകള്‍

നീൽ ഡികോസ്റ്റ മുതൽ ജോഷ്വ വരെ: പൃഥ്വിരാജിൻ്റെ 5 അണ്ടർറേറ്റഡ് സിനിമകൾ

കമന്റേറ്റര്‍മാരുടെ നെഗറ്റീവ് കമന്റുകള്‍ കേള്‍ക്കുമ്പോള്‍ സങ്കടം തോന്നാറുണ്ടെന്ന് സഞ്ജു സാംസണ്‍

ദഹനപ്രശ്‌നങ്ങള്‍ക്ക് മല്ലിയിട്ട് തിളപ്പിച്ച വെള്ളം കുടിക്കാം

എല്ലാം കാണുക

ഏറ്റവും പുതിയത്

രാത്രിയില്‍ നഗ്‌നമായി ഉറങ്ങിയാല്‍ ആരോഗ്യഗുണങ്ങള്‍ ഉണ്ടോ?

എന്തുകൊണ്ടാണ് മഞ്ഞുകാലത്ത് സന്ധിവേദന ഉണ്ടാവുന്നത്

നിങ്ങളുടെ ചര്‍മ്മത്തില്‍ ഈ ലക്ഷണങ്ങള്‍ പതിവാണോ; കാരണം പ്രമേഹം!

ആണുങ്ങള്‍ക്ക് ഈ നാല് പഴങ്ങള്‍ വയാഗ്രയുടെ ഗുണം ചെയ്യും; ദിവസവും കഴിച്ച് 100 കുതിരശക്തി നേടു!

മല്ലിയില ആഴ്ചകളോളം കേടാകാതെ സൂക്ഷിക്കാൻ

അടുത്ത ലേഖനം
Show comments