Select Your Language

Notifications

webdunia
webdunia
webdunia
webdunia

കൂര്‍ക്കം വലിയുടെ കാരണമറിയാന്‍ ലാബ്

കൂര്‍ക്കം വലിയുടെ കാരണമറിയാന്‍ ലാബ്
ശബ്ദം, ഉറക്കം എന്നിവയുമായി ബന്ധപ്പെട്ട വൈകല്യങ്ങള്‍ കണ്ടെത്താന്‍ വെസ്റ്റ് ഫോര്‍ട്ട് ഹൈടെക് ആശുപത്രിയില്‍ പ്രത്യേക സൗകര്യം ഒരുക്കുന്നു. കൂര്‍ക്കം വലി പല അസുഖങ്ങളുടെയും ലക്ഷണമാണെന്ന് ഡോക്ടര്‍മാര്‍ പറയുന്നു.

അമിതവണ്ണമുള്ളവര്‍ കൂടുതല്‍ ഉറങ്ങുന്നവരാണ്. അതിരാവിലെ ഉണ്ടാകുന്ന വാഹനാപകടങ്ങളില്‍ ഭൂരിഭാഗവും ഇങ്ങനെ വാഹനമോടിക്കുമ്പോള്‍ ഉറങ്ങുന്നതു മൂലമാണ്. മേദസ് വന്ന് കഴുത്തില്‍ അടിയുകയും മാംസപേശി ദുര്‍ബലമാകുകയും ചെയ്യുന്നതു മൂലമാണ് ശരീരഭാരം കൂടുതലുള്ളവര്‍ കൂര്‍ക്കം വലിക്കുന്നത്. കൂര്‍ക്കം വലി ചിലപ്പോള്‍ ഹൃദ്രോഗത്തെയും കാണിക്കുന്നു.

ഉറക്കത്തിലെ ക്രമക്കേടുകള്‍ കണ്ടുപിടിക്കുന്നതിന് ആധുനിക സൗകര്യങ്ങളുള്ള സ്ളീപ് ലാബുകള്‍ ആവശ്യമാണ്. രോഗിയെ സാധാരണ ഉറക്കത്തിലേക്ക് നയിക്കുകയും കമ്പ്യൂട്ടര്‍ സഹായത്തോടെ ഇ.സി.ജി., ഇ.ഇ.ജി., ഇ.ഒ.ജി., ശ്വാസഗതി എന്നിവ രേഖപ്പെടുത്തുകയും ചെയ്യും. എല്ലാ പ്രവര്‍ത്തനങ്ങളും ഒരു സിങ്ക്രൊണൈസ്ഡ് വീഡിയോയുടെ സഹായത്തോടെ നിരീക്ഷിക്കുന്നു.

ഒറ്റത്തവണ 12 മുതല്‍ 18 മണിക്കൂര്‍ വരെയുള്ള ഉറക്കം രേഖപ്പെടുത്താം. ഇതില്‍നിന്നും ഉറക്കം വരാനെടുക്കുന്ന സമയം, നിദ്രാഭംഗം, ഉറങ്ങാനെടുത്ത സമയം തുടങ്ങിയവ മനസ്സിലാക്കാം. ശ്വാസഗതിയിലുള്ള വ്യത്യാസം, മൂക്കില്‍ കൂടിയുള്ള വായു പ്രവാഹം, ഓക്സിജന്‍റെ അളവ് തുടങ്ങിയവയും അറിയാം.

Share this Story:

Follow Webdunia malayalam