Select Your Language

Notifications

webdunia
webdunia
webdunia
webdunia

വൃക്കരോഗങ്ങള്‍

വൃക്കരോഗങ്ങള്‍
വൃക്കയിലുണ്ടാകുന്ന രോഗങ്ങളെ അക്യുട്ടെന്നും ക്രോണിക് എന്നും രണ്ടായി തിരിക്കാം. ആറു മാസത്തോളം പഴക്കമുള്ള രോഗങ്ങളെയാണ് അക്യുട്ടെന്നു വിളിക്കുന്നത്.രോഗം അക്യുട്ടാണെങ്കില്‍ ശരിയായ ചികിത്സ കൊണ്ട് വൃക്ക പ്രവര്‍ത്തനക്ഷമമാക്കാന്‍ കഴിയും.

ആറു മാസത്തിലധികമായി പ്രശ്നങ്ങള്‍ സൃഷ്ടിക്കുന്നവയും സാധാരണ ചികിത്സ കൊണ്ട് പ്രവര്‍ത്തനക്ഷമത വീണ്ടെടുക്കാന്‍ പറ്റാത്തതുമായ വൃക്കരോഗങ്ങളെയാണ് ക്രോണിക് എന്നു പറയുന്നത്.ക്രോണിക് രോഗികള്‍ക്ക് വൃക്കമാറ്റം ആവശ്യമാണ്.

അലര്‍ജ്ജി, ശരീരത്തില്‍ നീര് ഇവ മധ്യവയസ്കരില്‍ പെട്ടെന്നു കണ്ടാല്‍ വൃക്ക പരിശോധനയ്ക്കു വിധേയരാകണം.മൂത്രതടസ്സമോ മറ്റ് പ്രശ്നങ്ങളോ ചിലപ്പോള്‍ കണ്ടില്ലെന്നു വരാം.

രക്തസമ്മര്‍ദ്ധം, പ്രമേഹം തുടങ്ങിയ അസുഖങ്ങളുള്ളവര്‍ തീര്‍ച്ചയായും വൃക്കപരിശോധന നടത്തേണ്ടതാണ്. മൂത്രത്തില്‍ അല്‍ബൂമിന്‍ ഉണ്ടോയെന്ന് മാസത്തിലൊരിക്കലെങ്കിലും പരിശോധിക്കണം.

കൂടുതലായുള്ള പുകവലി വൃക്ക സംബന്ധമായ അസുഖങ്ങള്‍ ഉണ്ടാക്കുന്നു.

Share this Story:

Follow Webdunia malayalam