Select Your Language

Notifications

webdunia
webdunia
webdunia
webdunia

ശ്രമിച്ചാല്‍ അമിതവണ്ണവും നിയന്ത്രിക്കാം

ദിവിഷ്

ശ്രമിച്ചാല്‍  അമിതവണ്ണവും നിയന്ത്രിക്കാം
FILEFILE
ലോകം വളര്‍ച്ചയുടെ പടവുകള്‍ ഒന്നൊന്നായി കയറുകയാണല്ലോ.വേഗതയേറിയ ജീവിത ശൈലി പലപ്പോഴും ചില രോഗങ്ങള്‍ക്ക് കാരണമാവുന്നു.

അക്കൂട്ടത്തില്‍ ഒന്നാണ് അമിതവണ്ണം (obesity) .ശരീരത്തില്‍ ആവശ്യത്തില്‍ കൂടുതല്‍ കൊഴുപ്പ് അടിഞ്ഞുക്കൂടുന്ന അവസ്ഥ.നിസ്സാരമായ രോഗമായി തോന്നാമെങ്കിലും ഹൃദ്രോഗം, രക്തസമ്മര്‍ദ്ദം, ശ്വാസകോശങ്ങള്‍ക്ക് തകരാറ് എന്നിവ അമിതവണ്ണം മൂലം സംഭവിക്കാം.

വൈദ്യശാസ്ത്രപരമായി പറഞ്ഞാല്‍ അഡിപോസ് ടിഷ്യൂ (adipose tissue) ഫാറ്റ് സെല്ലുകളുടെ വര്‍ദ്ധനക്കനുസരിച്ച് വര്‍ദ്ധിക്കുന്നതാണ് അമിതവണ്ണം. ഇത് പെട്ടെന്നുണ്ടാകുന്ന രോഗമല്ല മറിച്ച് ക്രമാനുഗതമായി സംഭവിക്കുന്നതാണ്.

കാരണങ്ങള്‍:

ജനിതക കാരണങ്ങളും ക്രമം തെറ്റിയ ആഹാരരീതികളും മൂലം അമിതവണ്ണം ഉണ്ടാകാം.
ആന്തരിക (എന്‍ഡ്രോക്രൈന്‍ )ഗ്രന്ഥികളുടെ ശരിയല്ലാത്ത പ്രവര്‍ത്തനമാണ് ഇതിനു കാരണം.ഈ ഗ്രന്ഥികളാണ്

ശരീരത്തിന്‍റെ വിവിധപ്രവര്‍ത്തനങ്ങളെ നിയന്ത്രിക്കുന്നത്.പ്രസവസമയത്തും മെനോപാസ് അടുക്കുമ്പോഴും എന്‍ഡ്രോക്രൈന്‍ ഗ്രന്ഥികള്‍ക്ക് വ്യതിയാനം ഉണ്ടാകാറുണ്ട്.ഇതെല്ലാം അമിതവണ്ണത്തിന് കാരണമാകുന്നു.

ലക്ഷണങ്ങള്‍:

ഭാരം കൂടുക, ശരീരത്തിന്‍റെ ആകൃതിയില്‍ മറ്റം വരിക,
ശരീരത്തിന്‍റെ സ്വാഭാവിക ചലനങ്ങല്‍ക്ക് ബുദ്ധിമുട്ട് നേരിടുക,
മനസ്സിന്‍റെ പ്രവര്‍ത്തനങ്ങള്‍ക്ക് മന്ദത അനുഭവപ്പെടുക.

ശരീരത്തിനും മനസ്സിനും ഉണ്ടാകുന്ന അലസതയും അസ്വസ്ഥതയും നിങ്ങളുടെ ഭക്ഷണശീലങ്ങളും ജീവിതരീതികളും മൂലം ഗുരുതരമകുന്നു.
ഇത് ഹൃദ്രോഗം, രക്തസമ്മര്‍ദ്ദം, പ്രമേഹം എന്നിവയ്ക്ക് കാരണമാവും


അമിതവണ്ണം രണ്ടു തരത്തിലുണ്ട്.
*അബ്ഡൊമിനല്‍ ഒബെസിറ്റിയും
*,ഗ്ലൂട്ടീല്‍ ഒബെസിറ്റിയും.


29 നും 35 നും ഇടയ്ക്കുള്ള പുരുഷന്മാര്‍ക്കും 45 നും 49 നും ഇടയ്ക്കുള്ള സ്ത്രീകള്‍ക്കും അമിതവണ്ണം ഉണ്ടാകാം.

തടയേണ്ട രീതി:

അമിതവണ്ണത്തിന്‍റെ ലക്ഷണങ്ങള്‍ കണ്ടാല്‍ ഉടന്‍ അത് തടയാനുള്ള മാര്‍ഗ്ഗങ്ങള്‍ കൈക്കൊള്ളണം.

കൊഴുപ്പടങ്ങിയ ഭക്ഷണങ്ങള്‍, എണ്ണ കലര്‍ന്ന ആഹാരങ്ങള്‍ഉപേക്ഷിക്കുക
,ചായ, കോഫി, വറുത്തതും പൊരിച്ചതുമായ ഭക്ഷണ വസ്തുക്കള്‍ ഉപേക്ഷിക്കുക.
ധാരാളം നാരുകല്‍ അടങ്ങിയ ഭക്ഷണങ്ങള്‍ കഴിക്കുക.
പച്ചക്കറികള്‍ പഴങ്ങള്‍ തുടങ്ങിയവ കൂടുതല്‍ ഉപയോഗിക്കുക.
കൃത്യമായി വ്യായാമം ചെയ്യുക.

പരിഹാര ശസ്ത്രക്രിയ:

ലാപ്റോസ്കോപ്പിക് ഗ്യാസ്ട്രിക് ബൈപാസ്സും ഗ്യസ്ട്രിക് ബാന്‍റിങ്ങും അമിതവണ്ണം കുറയ്ക്കാനുള്ള അത്യാധുനിക ശസ്ത്രക്രിയകളാണ്. യഥാക്രമം 1,65,000 രൂപയും 2,50,000 രൂപയുമാണ് ഇതിന്‍റെ ചെലവ്.





Share this Story:

Follow Webdunia malayalam