Select Your Language

Notifications

webdunia
webdunia
webdunia
webdunia

സോറിയാസിസ് നിയന്ത്രിക്കാം

സോറിയാസിസ് നിയന്ത്രിക്കാം
WDWD
ത്വക്കിനെ ബാധിക്കുന്ന അസുഖമാണ് സോറിയാസിസ്. ത്വക്കിനുണ്ടാകുന്ന നിറം മാറ്റവും മറ്റും ഈ രോഗത്തിന്‍റെ ലക്ഷണമാണ്. അസുഖ ബാധിതമായ ത്വക്ക് പുറത്ത് കാണുന്നതിനാല്‍ പലര്‍ക്കും ഇത് മനോവിഷമമുണ്ടാക്കുകയും ചെയ്യുന്നു.

നിലവില്‍ ഫലവത്തായ ചികിത്സ ഈ അസുഖത്തിനില്ല. എന്നാല്‍, രോഗത്തെ നിയന്ത്രിച്ച് നിര്‍ത്താനുളള പല മരുന്നുകളും ലഭ്യമാണ്. പുറമെ പുരട്ടേണ്ട ഓയിന്‍റ്‌മെന്‍റ്, ഉള്ളില്‍ കഴിക്കേണ്ട മരുന്നുകള്‍, ഫോട്ടോതെറാ‍പ്പി എന്നിവ കൊണ്ട് അസുഖം നിയന്ത്രിച്ച് നിര്‍ത്താവുന്നതാണ്.

എന്നാല്‍, ചില കേസുകളില്‍ അസുഖം കടുപ്പമേറിയതാകും. പ്രത്യേകിച്ചും അത് വ്യാപിച്ചിട്ടുണ്ടെങ്കില്‍. മിക കേസുകളിലും അസുഖം ചെറിയ തോതിലെങ്കിലും ആവര്‍ത്തിക്കും.

സോറിയാസിസിന് കാരണമാകുന്ന ത്വക്കിന്‍റെ വ്യാപനം തടയുകയും വീക്കമുണ്ടാകുന്നതും മറ്റും കുറയ്ക്കുകയുമാണ് മരുന്ന് കൊണ്ട് ചെയ്യുന്നത്. രോഗിയുടെ പ്രായം, അസുഖത്തിന്‍റെ രൂക്ഷത, ശരീരത്തിന്‍റെ ആരോഗ്യം എന്നിവ എനിവ പരിഗണിച്ചാണ് സാധാരണ ഗതിയില്‍ ചികിത്സ നിശ്ചയിക്കുക.

ആരംഭ കാലത്ത് ചര്‍മ്മത്തിന് നനവും ഈര്‍പ്പവും പ്രദാനം ചെയ്യുന്ന രീതിയില്‍ ചര്‍മ്മ സംരക്ഷണത്തിനാണ് പ്രാധാന്യം. ഓയിന്‍റ്‌മെന്‍റുകള്‍, ലോഷനുകള്‍ എന്നിവ നിര്‍ദ്ദേശിക്കുന്നു. തലയില്‍ തേയ്ക്കാന്‍ ഷാമ്പൂകളും ഉപയോഗിക്കാം. അല്പം വെയില്‍ കൊള്ളുന്നതും നല്ലതാണ്.

Share this Story:

Follow Webdunia malayalam