Select Your Language

Notifications

webdunia
webdunia
webdunia
webdunia

ആദിത്യനെ പ്രീതിപ്പെടുത്തണം

ആദിത്യനെ പ്രീതിപ്പെടുത്തണം
, ശനി, 9 മെയ് 2009 (18:26 IST)
PROPRO
ആദിത്യദശാ‍കാലത്ത് ഉണ്ടാവുന്ന ദോഷങ്ങളുടെ കാഠിന്യം കുറയ്ക്കാന്‍ ആദിത്യ പ്രീതി നേടണം. ദശാപഹാരമുള്ളവര്‍ സൂര്യനുദിക്കും മുമ്പ് ഉണരണമെന്നാണ് ജ്യോതിഷികള്‍ നിര്‍ദ്ദേശിക്കുന്നത്.

ഓം പ്രഭാകരായ വിദ്മഹേ
ദിവാകരായ ധീമഹി
തന്നഃ സൂര്യഃ പ്രചോദയാത

എന്ന ആദിത്യ ഗായത്രി മന്ത്രം ദിനവും 108 തവണ ഉരുക്കഴിക്കുന്നത് ആദിത്യ ദോഷ ശാന്തിക്ക് ഉത്തമമാണ്. ആദിത്യ പ്രീതി വരുത്താന്‍ ശിവഭജനം അത്യുത്തമമാണെന്ന് ജ്യോതിഷ വിദഗ്ധര്‍ അഭിപ്രായപ്പെടുന്നു. ശിവരാത്രി, പ്രദോഷം എന്നീ വ്രതങ്ങള്‍ നോക്കുന്നതും നല്ലത് തന്നെ.

ആദിത്യ പ്രീതിക്കായി ആദിത്യ യന്ത്രം ധരിക്കുന്നതും ഫലമുണ്ടാക്കും. സമ്പല്‍‌സമൃദ്ധി, രോഗശാന്തി തുടങ്ങിയ സല്‍ഗുണ ഫലങ്ങള്‍ ലഭിക്കാനും ആദിത്യ യന്ത്രം ധരിക്കുന്നത് സഹായിക്കും. ആദിത്യ യന്ത്രത്തെ കൂടാതെ ശൈവ യന്ത്രവും സംഖ്യാ യന്ത്രവും ധരിക്കുന്നതും ആദിത്യ ദോഷ ശാന്തിക്കായി സഹായിക്കും.

ജാതകന്‍റെ ജന്‍‌മ നക്ഷത്രത്തില്‍ ആദിത്യ പൂജ നടത്തുന്നതും വിശിഷ്ടമാണ്. ജ്യോതിഷിയുടെ നിര്‍ദ്ദേശ പ്രകാരം വ്രതമെടുത്ത ശേഷം വേണം ആദിത്യ പ്രീതിക്കായുള്ള പൂജ നടത്തേണ്ടത്. ആദിത്യ ദശാകാലത്ത് ജാതകന്‍ കഴിവതും മറ്റുള്ളവരുടെ സഹായം കൂടാതെ പ്രവര്‍ത്തിക്കാന്‍ ശ്രമിക്കണം. ഇക്കാലത്ത് ആദിത്യ ഗായത്രി ഉരുക്കഴിക്കുന്നത് മനോബലം വര്‍ദ്ധിപ്പിക്കാന്‍ സഹായകമാവും.

Share this Story:

Follow Webdunia malayalam