Select Your Language

Notifications

webdunia
webdunia
webdunia
webdunia

കേതു ദോഷത്തിന് ഗണപതി ഹോമം

കേതു ദോഷത്തിന് ഗണപതി ഹോമം
PRO
ഗജാനനം ഭൂതഗണാദിസേവിതം

കപിത്ഥജംബൂ ഫലസാരഭക്ഷിതം

ഉമാസുതം ശോകവിനാശകാരണം

നമാമി വിഘ്നേശ്വര പാദപങ്കജം

വിഘ്ന വിനാശകനായ വിനായക മൂര്‍ത്തിയെ ഭജിക്കുന്നത് കേതു ദോഷമുള്ളവര്‍ക്ക് പ്രയോജനം നല്‍കുമെന്നാണ് ജ്യോ‍തിഷ മതം. കേതു പ്രീതി കര്‍മ്മങ്ങളും ഗണപതി ഹോമവുമാണ് ഈ ദശാകാലത്തിനുള്ള പ്രതിവിധി.

കേതു ദശയുടെ ആരംഭത്തിലും കേതു ദോഷമുള്ള ജാതകന്‍റെ നക്ഷത്രത്തിലും ചതുര്‍ത്ഥിക്കും കേതു പ്രീതി കര്‍മ്മങ്ങളും ഗണപതി ഹോമവും നടത്താവുന്നതാണ്. ഗണപതി ഹോമത്തിലൂടെ കേതു ദോഷ ശാന്തി വരുത്തുന്നതിന് ജാതകത്തിലെ കേതുവിന്‍റെ ഭാവം മനസ്സിലാക്കേണ്ടതുണ്ട്. അതിനനുസരിച്ചുള്ള മന്ത്രജപത്തോട് കൂടിയ ഗണപതി ഹോമം വേണം നടത്തേണ്ടത്.

കേതു അഞ്ചില്‍ ആണെങ്കില്‍ സന്താന ദുരിതവും ആറില്‍ ആണെങ്കില്‍ ശത്രുദോഷവും ആണ് ഫലം.

കേതു എട്ടില്‍ ആണെങ്കില്‍ പിതൃനാശം, ആയുസ്സിന് ദോഷം, ഗുരുദ്വേഷം, തുടങ്ങിയവയും പന്ത്രണ്ടില്‍ ആണെങ്കില്‍ അലച്ചില്‍, ദുരിതം, വ്യയം എന്നിവയുമാണ് ഫലം.

Share this Story:

Follow Webdunia malayalam