Select Your Language

Notifications

webdunia
webdunia
webdunia
webdunia

ഗ്രഹരാശി ഫലം: ശനി

ഗ്രഹരാശി ഫലം: ശനി
ഗ്രഹങ്ങള്‍ ഓരോ രാശിയില്‍ നില്‍ക്കുമ്പോഴുണ്ടാകുന്ന ഫലങ്ങളെയാണ് ഗ്രഹരാശി ഫലം എന്ന് പറയുന്നത്. ഓരോ രാശിയില്‍ ഓരോ ഗ്രഹം നില്‍ക്കുമ്പോഴും ഫലം വ്യത്യസ്തമായിരിക്കും.

ശനി ഓരോരോ രാശികളില്‍ നില്‍ക്കുമ്പോഴുണ്ടാകുന്ന സാമാന്യ ഫലങ്ങള്‍ ഇനി പറയും പ്രകാരമാണ്.

ശനി നീച രാശിയായ മേടത്തില്‍ നില്‍ക്കുമ്പോള്‍ ജനിക്കുന്ന ആള്‍ അറിവില്ലാത്തവനും കള്ളമുള്ളവനും വിശ്വസിക്കാന്‍ കൊള്ളാത്തവനും ആയിരിക്കും. ഇയാള്‍ക്ക് ബന്ധുബലവും കുറവായിരിക്കും.

ശനി ഇടവത്തില്‍ നില്‍ക്കുമ്പോഴാണ് ജനനമെങ്കില്‍ ആ ജാതകന്‍ വിഷയലംബഡനും ദുര്‍മ്മാര്‍ഗ്ഗിയും സമ്പത്ത് നശിപ്പിക്കുന്നവനും ആയിരിക്കും.

മിഥുനത്തിലോ കന്നിയിലോ ശനി നില്‍ക്കുമ്പോഴാണ് ജനിച്ചതെങ്കില്‍ അയാള്‍ക്ക് സമ്പത്തും സുഖവും കുറയും. എഴുത്തിലും വിദ്യയിലും പരാജയം സംഭവിക്കും. പക്ഷെ ഒന്നുണ്ട്, പല കാര്യങ്ങള്‍ക്കും നേതൃത്വം നല്‍കുമെന്നുണ്ട്.

കര്‍ക്കിടകത്തില്‍ ശനി നില്‍ക്കുമ്പോള്‍ ജനിച്ചാല്‍ അമ്മയെ നഷ്ടപ്പെടാന്‍ ഇടയുണ്ട്. വിദ്യാഭ്യാസം കുറഞ്ഞവരും വികൃതമായ പല്ലുകള്‍ ഉള്ളവരും ആവാന്‍ സാധ്യതയുണ്ട്. ജീവിതത്തില്‍ ധനനഷ്ടവും ഉണ്ടാകും.

ചിങ്ങത്തില്‍ ശനി നില്‍ക്കുമ്പോള്‍ ജനിച്ചാല്‍ സമൂഹത്തില്‍ അപമാനവും മാന്യത കുറവും ഉണ്ടാകാം. ആണ്‍കുട്ടികള്‍ ഉണ്ടാവില്ല. ജീവിതത്തില്‍ പ്രാരബ്ധവും ദു:ഖവും അനുഭവിക്കേണ്ടിവരും.

.

തുലാത്തില്‍ ശനി നില്‍ക്കുമ്പോഴാണ് ജനനമെങ്കില്‍ ആള്‍ പ്രസിദ്ധനാവും. ധനവാനാകും. സുഖഭോഗങ്ങള്‍ അനുഭവിക്കാനുള്ള യോഗമുണ്ടാകും. നേതൃസ്ഥാനത്തേക്ക് വരികയും ചെയ്യും.

എന്നാല്‍ വൃശ്ചികത്തില്‍ ശനി നില്‍ക്കുമ്പോഴാണ് ജനനമെങ്കില്‍ അസ്വാതന്ത്ര്യമാണ് ഉണ്ടാവുക. എങ്കിലും പട്ടാളം, പൊലീസ് തുടങ്ങിയ വകുപ്പുകളില്‍ ജോലിക്ക് സാധ്യതയുണ്ട്. അടിക്കുക, കൊല്ലുക എന്നിവയ്ക്കുള്ള അധികാരം ഉണ്ടായിരിക്കും.

ധനുവിലോ മീനത്തിലോ ശനി നില്‍ക്കുമ്പോള്‍ ജനിച്ചാല്‍ സര്‍ക്കാരുമായി ബന്ധപ്പെട്ട ജോലി ലഭിക്കും. നല്ല ഭാര്യയും മക്കളും ഉണ്ടാവും. വാര്‍ദ്ധക്യത്തില്‍ സുഖം അനുഭവിക്കും. ദീര്‍ഘായുസ്സും ഉണ്ടാവും. അനീതിയെ എതിര്‍ക്കാനുള്ള താത്പര്യം ഏറും.

മകരത്തിലോ കുംഭത്തിലോ ശനി നില്‍ക്കുമ്പോള്‍ ജനിച്ച ആള്‍ക്ക് വലിയ കമ്പനികളുടെയോ ഫാക്ടറികളൂടെയോ തൊഴിലാളികളുടെയോ മേധാവി ആകാന്‍ കഴിയും. ഐശ്വര്യവും ധനവും ഉണ്ടാകും

Share this Story:

Follow Webdunia malayalam