സര്‍പ്പ ദോഷം അതീവ ദു:ഖകരമാണെന്നാണ് വിശ്വാസം. രാഹുവിന്റെ ദേവതയായാണ് സര്‍പ്പങ്ങളെ സങ്കല്‍പ്പിക്കുന്നത്. ജാതകത്തില്‍ രാഹു അനിഷ്ട സ്ഥിതിയിലാണെങ്കില്‍ സര്‍പ്പാരാധന ഒഴിച്ചുകൂടാനാവില്ല എന്നാണ് ജ്യോതിഷ വിദഗ്ധരുടെ അഭിപ്രായം.
സര്‍പ്പങ്ങളും നാഗങ്ങളും ഒന്നു തന്നെയാണോ എന്ന സംശയം സാധാരണമാണ്. കാവും കുളവും സര്‍പ്പാരാധനയുടെ ഭാഗമാണ്. നാഗാരാധനയ്ക്ക് വേദകാലത്തോളം പഴക്കമുണ്ടെന്നും കരുതുന്നു.
നാഗങ്ങളും സര്‍പ്പങ്ങളും രണ്ടാണ് എന്നാണ് ആചാര്യമതം. നാഗങ്ങള്‍ സര്‍പ്പങ്ങളുടെ രാജാക്കന്മാരാണെന്നും വിശ്വാസമുണ്ട്. നാഗങ്ങള്‍ക്ക് ഒന്നിലധികം ഫണങ്ങള്‍ ഉണ്ട് എന്നും വിഷമില്ല എന്നും വിശ്വസിക്കപ്പെടുന്നു.
രാഹുവിന്റെ അനിഷ്ട സ്ഥിതിയില്‍ കാവുകളില്‍ വിളക്ക് വയ്ക്കുക, നൂറുംപാലും നടത്തുക, സര്‍പ്പം പാട്ട് നടത്തുക തുടങ്ങിയ കാര്യങ്ങള്‍ ചെയ്യേണ്ടതുണ്ട്. രാഹുവിന്റെ സ്ഥാനവും പരിഹാരവും താഴെ കൊടുത്തിരിക്കുന്നു.