ആഗ്രഹം മാത്രം ബാക്കിയോ? ചെയ്തതെല്ലാം തെറ്റ്- നിങ്ങള്‍ ചെയ്ത 10 പാപങ്ങള്‍

കുട്ടികള്‍ ഉണ്ടാകത്തതിന് കാരണം ആ ‘രാത്രി’ അല്ല, നിങ്ങള്‍ തന്നെയാണ്!

തിങ്കള്‍, 7 മെയ് 2018 (13:12 IST)
രാശിപ്രശ്‌നത്തിലും ജാതക ഗ്രഹനിലയിലും സന്താന സാധ്യത കാണിക്കുകയും വൈദ്യ ശാസ്‌‌ത്രപരമായി സന്താന ജനനത്തിന് തടസ്സങ്ങള്‍ ഇല്ല എന്ന് ശാസ്‌ത്രീയ പരിശോധനകളിലൂടെ തെളിയിക്കപ്പെടുകയും ചെയ്തിട്ടും കുട്ടികള്‍ ഉണ്ടാകാത്തതാണോ പ്രശ്നം?. 
 
ഇതോടൊപ്പം, ഗര്‍ഭച്ഛിദ്രം സംഭവിക്കുക, ജനനത്തോടെ കുട്ടി മരിക്കുക തുടങ്ങിയവ സംഭവിച്ചാല്‍ സന്താന തടസ്സത്തിന് കാരണമായേക്കാവുന്ന പാപങ്ങള്‍ ഈ ജന്മത്തില്‍ നിങ്ങള്‍ ചെയ്‌തിരിക്കാം എന്ന് അനുമാനിക്കാം. 
ഇത്തരത്തില്‍ സന്താനതടസ്സത്തിന് കാരണമായേക്കാവുന്ന ഈ ജന്മത്തിലെ പാപങ്ങള്‍ ഏതൊക്കെയെന്ന് നോക്കാം.
 
ബാലഹത്യ (ശിശുക്കളെ കൊല്ലുക), വിഹിതമല്ലാത്ത അണ്ഡങ്ങള്‍ (മുട്ട) ഭക്ഷിക്കുക, പക്ഷികളുടെ മുട്ട നശിപ്പിക്കുക, ബാല്യാവസ്ഥയിൽ ഉളള പക്ഷി മൃഗാദികളെ കൊല്ലുക, ഗുരുവിനെ ഉപദ്രവിക്കുകയോ പരിഹസിക്കുകയോ ചെയ്യുക, കുട്ടികളെ ദ്രോഹിക്കുകയോ അവരോട് വെറുപ്പോടെ പെരുമാറുകയോ ചെയ്യുക, ചെറുപ്രാണികളെ കൊല്ലുക, ഉപദ്രവിക്കുക അല്ലെങ്കില്‍ ഭക്ഷിക്കുക, പെറ്റമ്മയോട് ക്രൂരമായി പെരുമാറാന്‍ കുട്ടികളെ പ്രേരിപ്പിക്കുക, അനാവശ്യ ഗർഭച്ഛിദ്രം നടത്തുകയും നടത്തിക്കുകയും ചെയ്യുക തുടങ്ങിയവയാണ്  സന്താനജനനത്തിനും ദുരിതത്തിനും കാരണമാകുന്ന പാപകർമങ്ങള്‍.
 
പ്രസവസംബന്ധമായ ഭീതി ഉണ്ടാകാം എന്നതുകൊണ്ടുതന്നെ സ്‌ത്രീയുടെ മനസ്സിലാണ് ആദ്യം കുഞ്ഞ് ജനിക്കേണ്ടത്. പ്രായശ്ചിത്തമായി സ്വർ‌ണത്തിൽ ധേനുവിന്റെ (പശു) പ്രതിമയുണ്ടാക്കി ദാനം ചെയ്യുക. ശ്രീകൃഷ്ണ ക്ഷേത്രത്തിൽ സമർപ്പിച്ചാലും മതിയാവും. വായുപുരാണത്തിലാണു മേൽപ്പറഞ്ഞ കാര്യങ്ങൾ സൂചിപ്പിക്കുന്നത്.

വെബ്ദുനിയ വായിക്കുക

അടുത്ത ലേഖനം ഭൂമിയെ വന്ദിക്കുന്നത് എന്തിന്? വിശ്വാസമോ അന്ധവിശ്വാസമോ?