Webdunia - Bharat's app for daily news and videos

Install App

ഈ രത്നം ഒന്ന് ധരിച്ചുനോക്കൂ, പണം ഒഴുകിയെത്തും!

Webdunia
വെള്ളി, 9 മാര്‍ച്ച് 2018 (15:01 IST)
രത്നധാരണത്തേക്കുറിച്ച് ഇന്നും പലര്‍ക്കും വേണ്ടത്ര അറിവില്ല. ആര്‍ക്കൊക്കെയാണ് രത്നങ്ങള്‍ ധരിക്കാവുന്നത്. ഏതൊക്കെ രത്നങ്ങള്‍ ധരിക്കാം, ഏതൊക്കെ ധരിക്കരുത് തുടങ്ങി നിരവധി സംശയങ്ങള്‍ നമുക്കിടയിലുണ്ട്. എന്നാല്‍ ദൌര്‍ഭാഗ്യമെന്നു പറയട്ടെ ഈ അജ്ഞത പലരും മുതലെടുക്കുന്നതുമൂലം ഇപ്പോള്‍ രത്നധാരണം അന്ധവിശ്വാസമാണെന്ന ധാരണയാണ് പലര്‍ക്കുമുള്ളത്.
 
വിലക്കൂടിയ രത്നം വെറുതെ ധരിക്കുന്നതുകൊണ്ട് എന്ത് നേട്ടമുണ്ടാകാനാണ് എന്ന് പലരും ചിന്തിക്കുന്നു. എന്നാല്‍ രത്നം നാം ആഗ്രഹിക്കുമ്പോള്‍ വാങ്ങാന്‍ പറ്റുന്നവയല്ല. കാരണം അത് ലഭിക്കുന്നതിന് മുതല്‍ അണിയുന്നതിനുവരെ യോഗങ്ങള്‍ ഉണ്ടായിരിക്കുമെന്നാണ് പൂര്‍വികര്‍ പറഞ്ഞിരിക്കുന്നത്.
 
ഓരോ രത്നങ്ങളും ഓരോ ഗ്രഹങ്ങളേയും രാശികളേയും പ്രതിനിധാനം ചെയ്യുന്നു. സൂര്യന്‍ - മേടം - മാണിക്യം, ചന്ദ്രന്‍ - ഇടവം - മുത്ത്‌, ചൊവ്വ - മകരം - പവിഴം, ബുധന്‍ - കന്നി - മരതകം, വ്യാഴന്‍ - കര്‍ക്കടകം - പുഷ്യരാഗം, ശുക്രന്‍ - മീനം - വജ്രം, ശനി - തുലാം - ഇന്ദ്രനീലം, രാഹു - വൃശ്‌ചികം - ഗോമേദകം, കേതു - ഇടവം - വൈഡൂര്യം എന്നിങ്ങനെയാണവ.
 
എന്നാല്‍ ഇത് മാത്രം അടിസ്ഥാനമാക്കി രത്നധാരണം നടത്തരുത്. ജാതകന്റെ ഗ്രഹനില, നവാംശകം, ഉച്ച - നീചരാശികള്‍, മൗഢ്യം, ദൃഷ്‌ടിദോഷം, ഗുണം എന്നിവ ഗഹനമായി പഠിച്ച്‌, ഏറ്റവും അനുകൂലനും ഉച്ചനുമായ ഗ്രഹം ഏതെന്ന്‌ കണ്ടെത്തിവേണം രത്നം ഏതെന്ന് കണ്ടെത്താന്‍. അനുകൂലനായ ഗ്രഹത്തെ പ്രതിനിധാനം ചെയ്യുന്ന രത്നം ധരിക്കുന്നതുമൂലം ചാരഫലത്തിന്റെ സമയത്തും ദശാപഹാരത്തിന്റെ സമയത്തും ജാതകന്റെ ജീവിതം മെച്ചപ്പെടുകയും ക്രമേണ പച്ചപിടിക്കുകയും ചെയ്യും.
 
നേരേ മറിച്ച് ജന്മനക്ഷത്രക്കല്ലുകള്‍ ധരിക്കുക, ലഗ്നാധിപന്റെ കല്ലുകള്‍ ഉപയോഗിക്കുക, ജനനദിവസവും മാസവും അടിസ്‌ഥാനമാക്കി രത്നക്കല്ലുകള്‍ ധരിക്കുക തുടങ്ങിയവയൊക്കെ പലപ്പോഴും വിപരീത ഫലങ്ങളേ നല്‍കുകയുള്ളൂ.
 
ജാതക പരിശോധനയും രത്ന നിര്‍ദ്ദേശവും കഴിഞ്ഞാല്‍ വിശ്വാസയോഗ്യമായ സ്‌ഥാപനത്തില്‍നിന്ന്‌ രത്നം തെരഞ്ഞെടുക്കുകയാണ്‌ വേണ്ടത്‌. തെരഞ്ഞെടുത്ത രത്നം മോതിരമായോ, മാലയുടെ ലോക്കറ്റായോ ശരീരത്തില്‍ മുട്ടത്തക്കവിധം ധരിക്കാവുന്നതാണ്‌.  അതിന്‌ മുന്‍പായി രത്നം ഏകദേശം 48 മണിക്കൂര്‍ എങ്കിലും കൈവശം സൂക്ഷിച്ച്‌, അസ്വസ്ഥതകള്‍ ഒന്നും ഉണ്ടാവുന്നില്ലെന്ന്‌ ഉറപ്പുവരുത്തണം.
 
രത്നധാരണം കൊണ്ടുള്ള ഫലങ്ങള്‍ ചുവടെ വിവരിക്കുന്നു. മാണിക്യം: രാസഘടന :- അലുമിനിയം ഓക്‌സൈഡ്‌. ഫലങ്ങള്‍ :- സൂര്യന്റെ രത്നം. ഉന്നതപദവി, ആത്മശക്‌തി, ധനസമൃദ്ധി, സന്താനലബ്‌ധി എന്നിവ നല്‍കുന്നു.
 
മുത്ത്: രാസഘടന :- കാത്സ്യം കാര്‍ബണേറ്റ്‌. ഫലങ്ങള്‍ :- ഉദരരോഗങ്ങളും സ്‌ത്രീരോഗങ്ങളും ശമിപ്പിക്കും. എല്ലുകള്‍ക്ക്‌ ദൃഢതയും ശരീരത്തില്‍ ഓറയുടെ ബലവും വര്‍ധിപ്പിക്കുന്നു.
 
പവിഴം: രാസഘടന :- കാത്സ്യം കാര്‍ബണേറ്റ്‌. ഫലങ്ങള്‍ :- മാനസികരോഗം, ക്യാന്‍സര്‍, രക്‌തസമ്മര്‍ദ്ദം എന്നിവയെ പ്രതിരോധിക്കുന്നു. കാത്സ്യം, അയണ്‍ ശരീരത്തില്‍ വര്‍ദ്ധിക്കുന്നു.
 
മരതകം: രാസഘടന :- ബെറിലിയം അലുമിനിയം സിലിക്കേറ്റ്‌. ഫലങ്ങള്‍ :- സന്ധിവാതം, പ്രമേഹം എന്നിവ ചെറുക്കുന്നു. ബുദ്ധിക്ക്‌ ഉണര്‍വും ശരീരത്തിന്‌ തേജസും ഓജസും നല്‍കുന്നു.
 
പുഷ്യരാഗം: രാസഘടന :- അലുമിനിയം ഓക്‌സൈഡ്‌. ഫലങ്ങള്‍ :- ത്വക്ക്‌രോഗം, ക്ഷയം, കാസം തുടങ്ങിയവ മാറാന്‍ സഹായിക്കുന്നു. സാമ്പത്തിക ഉന്നതിയുണ്ടാവാന്‍ സഹായിക്കുന്നു.
 
വജ്രം: രാസഘടന :- കാര്‍ബണിന്റെ ഏറ്റവും ശുദ്ധമായ രൂപം. ഫലങ്ങള്‍ :- ശരീരത്തിലെ മാലിന്യങ്ങളെ പുറന്തള്ളാന്‍ സഹായിക്കുന്നു. ആകര്‍ഷണം നിലനിര്‍ത്തുന്നു.
 
ഇന്ദ്രനീലം: രാസഘടന :- ഇന്ദ്രനീലം ശാസ്‌ത്രീയമായി അലുമിനിയം ഓക്‌സൈഡ്‌ ആണ്‌. ഫലങ്ങള്‍ :- സന്ധിവാതത്തെ ചെറുക്കുന്നു. ഉണര്‍വ്‌ നല്‍കുന്നു. ശനിപ്രീതി.
 
ഗോമേദകം: രാസഘടന :- കാത്സ്യം അലുമിനിയം സിലിക്കേറ്റ്‌. ഫലങ്ങള്‍ :- ഗുഹ്യരോഗങ്ങള്‍, കര്‍ണ്ണരോഗങ്ങള്‍ തുടങ്ങിയവ തടയുന്നു. ധാരാളം മൂത്രം പോകാന്‍ സഹായിക്കുന്നു.
 
വൈഡൂര്യം: രാസഘടന :- ബെറിലിയം അലുമിനേറ്റ്‌. ഫലങ്ങള്‍ :- തിമിരം, ഏകാന്തത, ഓര്‍മ്മക്കുറവ്‌ തുടങ്ങിയ രോഗങ്ങള്‍ക്കും രോഗലക്ഷണങ്ങള്‍ക്കും ശമനം.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ശരീരത്തില്‍ യൂറിക് ആസിഡിന്റെ അളവ് കൂടുതലാണോ, ഈ ഭക്ഷണങ്ങള്‍ കഴിക്കരുത്

ഈ ഭക്ഷണങ്ങള്‍ നിങ്ങളെ സമ്മര്‍ദ്ദത്തിലാക്കും!

രാവിലെ വെറും വയറ്റില്‍ ഈന്തപ്പഴം കഴിക്കു, ഗുണങ്ങള്‍ നിരവധി

ഹൃദയാരോഗ്യവും മുട്ടയും തമ്മിലുള്ള അതിശയകരമായ ബന്ധം ഇതാണ്

രാത്രിയില്‍ അണ്ടര്‍വെയര്‍ ധരിക്കണോ? പോളിസ്റ്റര്‍ അണ്ടര്‍വെയര്‍ പ്രത്യുത്പാദനശേഷിയെ സാരമായി ബാധിക്കും; അറിഞ്ഞിരിക്കാം ഇക്കാര്യങ്ങള്‍

എല്ലാം കാണുക

ഏറ്റവും പുതിയത്

Zodiac Rashi Prediction 2025: മിഥുനം രാശിക്കാര്‍ക്ക് മക്കള്‍ മൂലം മനോവിഷമം ഉണ്ടാവാം!

ഇടവരാശിക്കാര്‍ക്ക് വേഗത്തില്‍ രോഗം ബാധിക്കും!

മേടം രാശിക്കാര്‍ക്ക് 2025ല്‍ ദാമ്പത്യം-സാമ്പത്തികനില എങ്ങനെയായിരിക്കും

Virgo rashi 2025: വിദ്യാഭ്യാസത്തില്‍ മെച്ചമുണ്ടാകും, രോഗശാന്തി: കന്നിരാശിക്കാർക്ക് 2025 എങ്ങനെ

Leo Rashi 2025: കൊടുത്ത പണം തിരികെ ലഭിക്കും,വ്യാപാരത്തിൽ ലാഭം, ചിങ്ങം രാശിക്കാരുടെ 2025 എങ്ങനെ?

അടുത്ത ലേഖനം
Show comments