Select Your Language

Notifications

webdunia
webdunia
webdunia
webdunia

പെണ്‍കുഞ്ഞിന് ജന്മം നല്‍കി; ഭാര്യയെ ഭര്‍ത്താവ് ഷോക്കടിപ്പിച്ച് കൊല്ലാന്‍ ശ്രമിച്ചു - ടെക്കി അറസ്‌റ്റില്‍

പെണ്‍കുഞ്ഞിന് ജന്മം നല്‍കി; ഭാര്യയെ ഭര്‍ത്താവ് ഷോക്കടിപ്പിച്ച് കൊല്ലാന്‍ ശ്രമിച്ചു - ടെക്കി അറസ്‌റ്റില്‍

techie
അമരാവതി , തിങ്കള്‍, 5 ഫെബ്രുവരി 2018 (17:01 IST)
പെണ്‍കുഞ്ഞിന് ജന്മം നല്‍കിയതിന്റെ ദേഷ്യത്തില്‍ യുവാവ് ഭാര്യയെ ഷോക്കടിപ്പിച്ച് കൊല്ലാന്‍ ശ്രമിച്ചു. ആന്ധ്രയിലെ കൃഷ്ണ ജില്ലയില്‍ വെള്ളിയാഴ്ച വൈകിട്ടാണ് സംഭവം. യുവതിയുടെ പരാതിയില്‍ ഭര്‍ത്താവും സോഫ്റ്റ്‌വെയര്‍ എഞ്ചിനീയറുമായ എസ് രാജരത്‌നം അറസ്റ്റിലായി.

കൂടുതല്‍ സ്ത്രീധനം വേണമെന്നാവശ്യപ്പെട്ട്  മാതാപിതാക്കള്‍ക്കൊപ്പം ചേര്‍ന്ന് രാജരത്‌നം ഭാര്യ പ്രശാന്തിയെ മര്‍ദ്ദിക്കുന്നത് പതിവായിരുന്നു. ഇതിനിടെ യുവതി പെണ്‍കുഞ്ഞിന് ജന്മം നല്‍കിയതോടെ മര്‍ദ്ദനം ശക്തമാകുകയും യുവതിയെ കൊല്ലാനുള്ള തീരുമാനത്തിലേക്ക് രാജ‌രത്നം എത്തിച്ചേരുകയുമായിരുന്നു.

വെള്ളിയാഴ്ച വൈകിട്ട് ഉറങ്ങിക്കിടക്കുകയായിരുന്ന പ്രശാന്തിയുടെ കൈയില്‍ ഇലക്ട്രിക് വയര്‍ ഘടിപ്പിച്ച് ഷോക്കടിപ്പിച്ച് കൊല്ലാന്‍ ശ്രമിക്കുന്നതിനിടെ ഇവര്‍ ഉറക്കമുണര്‍ന്നതാണ് രാജരത്‌നത്തിന്റെ നീക്കം പാളാന്‍ കാരണമായത്. തുടര്‍ന്ന് യുവതി പൊലീസില്‍ പരാതി നല്‍കുകയും തുടര്‍ന്ന് ഇവര്‍ അറസ്‌റ്റിലാകുകയുമായിരുന്നു.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

പിണറായി വിജയന്‍ ശകാരിക്കും, തല്ലില്ല; പക്ഷേ, മറ്റുചിലര്‍ അങ്ങനെയല്ല!