Select Your Language

Notifications

webdunia
webdunia
webdunia
webdunia

ഞായറാഴ്ച കിണര്‍ കുഴിക്കാമോ?

ഞായറാഴ്ച കിണര്‍ കുഴിക്കാമോ?
, വ്യാഴം, 5 ഏപ്രില്‍ 2018 (17:55 IST)
കിണറും കുളവും മറ്റും നിര്‍മ്മിക്കുന്നതിനുള്ള മുഹൂര്‍ത്തവും ഗൃഹാരംഭത്തിന്റേതുപോലെ തന്നെ. മേടം, കര്‍ക്കിടകം, തുലാം, മകരം എന്നീ രാശികളും മിഥുനം, കന്നി, ധനു, മീനം മാസങ്ങളും കാര്‍ത്തിക ഞാറ്റുവേലയും ശുഭമാണ്. എന്നാല്‍, വേധ നക്ഷത്രങ്ങളും ഞായറാഴ്ചയും ഒഴിവാക്കുന്നതാണ് ഉത്തമം.
 
ചിത്തിര, ചോതി, മകയിരം, മൂലം, അശ്വതി എന്നീ അഞ്ച് നക്ഷത്രങ്ങള്‍ ഗൃഹാരംഭത്തിനു പറഞ്ഞിട്ടുള്ളത് ഇവിടെ വര്‍ജ്ജിക്കണം, നാലാമിടത്തു പാപഗ്രഹം നില്‍ക്കരുത്. ഇതിനു ശുക്രദൃഷ്ടിയും പൂരാടവും മകവും ശുഭമാണ്. 
 
ധനു രാശി ഒഴിച്ചുള്ള 11 രാശികളും കിണര്‍, കുളം മുതലായവ കുഴിച്ചു തുടങ്ങുന്നതിന് ഉത്തമമാണ്. എന്നാല്‍, തുലാം, വൃശ്ചികം, ഇടവം, കുംഭം, മീനം, മകരം, കര്‍ക്കിടകം രാശികള്‍ അത്യുത്തമങ്ങളുമാണ്. വേലിയേറ്റമുള്ള രാശി മാത്രമേ യോജിക്കൂ എന്നുള്ളത് പ്രത്യേകം ശ്രദ്ധിക്കണം. 
 
കിണറ് കുഴിക്കുക, കുളം വെട്ടുക, ചാലും തോടും നിര്‍മ്മിക്കുക, ആല്‍‌മരം പോലെയുള്ള മഹാവൃക്ഷങ്ങള്‍ നടുക, എരുത് വയ്ക്കുക, കിണറ്റില്‍ നിന്ന് ആദ്യം വെള്ളം കോരുക മുതലായവയ്ക്കെല്ലാം പൊതുവെ ചൌളത്തിനു പറഞ്ഞിരിക്കുന്ന വ്യവസ്ഥകളിലുള്ള മുഹൂര്‍ത്തം മതിയാകുന്നതാണ്. അവിട്ടം, മകം, പൂയം, മകം, അത്തം, അനിഴം, ഉത്രം, ഉത്രാടം, ഉതൃട്ടാതി, ചതയം, രോഹിണി, എന്നീ നക്ഷത്രങ്ങള്‍ കിണര്‍ കുഴിച്ചുതുടങ്ങാന്‍ അത്യുത്തമങ്ങളാണ്.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

വലതുകാല്‍ വച്ച് വീട്ടിലേക്ക് കയറണമെന്ന് ഓര്‍ക്കും, പക്ഷേ നമ്മളറിയാതെ ഇടതുകാല്‍ വച്ച് പ്രവേശിക്കും!