കൈയിലെ ഭാഗ്യരേഖയ്‌ക്ക് നടുവിലായി മറുക് വന്നാല്‍ !

Webdunia
വ്യാഴം, 12 ഏപ്രില്‍ 2018 (17:38 IST)
എല്ലാവരുടെയും ശരീരത്തില്‍ പല ഭാഗങ്ങളിലായി മറുക് ഉണ്ടാകും. ഈ മറുകുകളെല്ലാം വ്യത്യസ്തമായ കാര്യങ്ങളെയാണ് സൂചിപ്പിക്കുക. ചിലപ്പോള്‍ ഇതു ഭാഗ്യനിര്‍ഭാഗ്യങ്ങളുടെ സൂചനയാകാം, മറ്റു ചിലപ്പോഴാകട്ടെ രോഗങ്ങളേയും സൂചിപ്പിക്കും.    
 
കൈയിലെ ജീവിതരേഖയുടെ നടുവിലായി മറുകു വരുന്നതു നല്ലതല്ല എന്നാണ് ശാസ്ത്രം പറയുന്നത്. ഇതു ഗുരുതരരോഗങ്ങള്‍ വരുന്നതിനും ഭാഗ്യങ്ങള്‍ ഇല്ലാതാകുന്നതിനും കാരണമാകുമെന്നാണ് വിശ്വാസം. ഹൃദയരേഖയ്ക്കു നടുവിലായി മറുകു വരുന്നത് മരണകാരണമായ രോഗങ്ങളിലേയ്ക്കു നയിച്ചേക്കുമെന്ന വിശ്വാസവും നിലനില്‍ക്കുന്നു.
 
ആയൂര്‍രേഖയില്‍ മറുക് ഉള്ളവര്‍ക്ക് തലവേദന മൈഗ്രേയ്ന്‍ എന്നിങ്ങനെയുള്ള അസുഖങ്ങള്‍ ഉണ്ടാകും. ഇവരുടെ തലവേദന ഒരിക്കലും വിട്ടുമാറുകയും ഇല്ലയെന്നാണ് വിശ്വാസം. ഭാഗ്യം അവസാനിച്ചു എന്നതിന്റെ സൂചനയാണ് ഭാഗ്യരേഖയ്ക്കു നടുവിലായി വരുന്ന മറുകെന്നും പഴമക്കാര്‍ പറയാറുണ്ട്.  
 
വിവാഹരേഖയില്‍ മറുക് വരുന്നത് പ്രണയത്തകര്‍ച്ചയ്ക്കും വിവാഹ മോചനത്തിനും കാരണമായേക്കും. ഉള്ളം കൈയില്‍ ഇടുതുവശത്തായി മറുകുണ്ടെങ്കില്‍ വിവാഹം വൈകുമെന്നും മോതിരവിരലിനു താഴെ മറുകു കാണപ്പെട്ടാല്‍ നിങ്ങളുടെ ബന്ധത്തെയെല്ലാം മോശമായി ബാധിക്കുമെന്ന വിശ്വാസവും നിലവിലുണ്ട്. 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ശരീരത്തില്‍ യൂറിക് ആസിഡിന്റെ അളവ് കൂടുതലാണോ, ഈ ഭക്ഷണങ്ങള്‍ കഴിക്കരുത്

ഈ ഭക്ഷണങ്ങള്‍ നിങ്ങളെ സമ്മര്‍ദ്ദത്തിലാക്കും!

രാവിലെ വെറും വയറ്റില്‍ ഈന്തപ്പഴം കഴിക്കു, ഗുണങ്ങള്‍ നിരവധി

ഹൃദയാരോഗ്യവും മുട്ടയും തമ്മിലുള്ള അതിശയകരമായ ബന്ധം ഇതാണ്

രാത്രിയില്‍ അണ്ടര്‍വെയര്‍ ധരിക്കണോ? പോളിസ്റ്റര്‍ അണ്ടര്‍വെയര്‍ പ്രത്യുത്പാദനശേഷിയെ സാരമായി ബാധിക്കും; അറിഞ്ഞിരിക്കാം ഇക്കാര്യങ്ങള്‍

എല്ലാം കാണുക

ഏറ്റവും പുതിയത്

സംരംഭകരായി വിജയിക്കാന്‍ ഏറ്റവും കൂടുതല്‍ സാധ്യതയുള്ളത് ഈ രാശിക്കാര്‍ക്കാണ്

ഫെബ്രുവരി മാസഫലം 2026: എല്ലാ 12 രാശികളുടെയും സമഗ്ര രാശിഫലം ഒറ്റനോട്ടത്തിൽ

മാതൃബന്ധുക്കളിൽ നിന്ന് സഹായം, തെറ്റിദ്ധാരണകൾ മാറും, മേടം രാശിക്കാർക്ക് ഫെബ്രുവരി എങ്ങനെ

കേതു, ശനി എന്നിവയുടെ ദോഷഫലങ്ങള്‍ കുറയ്ക്കണോ, നായ്ക്കള്‍ക്ക് ഭക്ഷണം കൊടുക്കാം

ഗ്യാസ് സ്റ്റൗവും സിങ്കും ഈ ദിശയിലാണോ, വാസ്തു പറയുന്നത് സമ്പത്തുണ്ടാകുമെന്നാണ്!

അടുത്ത ലേഖനം
Show comments