Webdunia - Bharat's app for daily news and videos

Install App

മരങ്ങള്‍ വെട്ടിവീഴ്ത്തുന്നതിന് മുമ്പ് ഇതൊക്കെ അറിയുക!

Webdunia
ചൊവ്വ, 20 മാര്‍ച്ച് 2018 (14:13 IST)
വീടുകളും ദേവാലയങ്ങളും മറ്റും നിര്‍മ്മിക്കുന്നതിനു വേണ്ടി മരങ്ങള്‍ മുറിക്കുമ്പോള്‍ നാം ശ്രദ്ധിക്കേണ്ട ചില കാര്യങ്ങളുണ്ട്. എല്ലാ നാളുകളും ദിവസങ്ങളും മരം മുറിക്കുന്നതിന് ഉത്തമമല്ല എന്നാണ് ആചാര്യമതം.
 
പാടകാരി നാളുകളായ അശ്വതി, ഭരണി, ചോതി, വിശാഖം, അനിഴം, കേട്ട, മൂലം, തിരുവോണം, ചതയം എന്നീ ദിനങ്ങളില്‍ മരം മുറിക്കുന്നത് വര്‍ജ്ജിക്കേണ്ടതാണ്. തിങ്കളാഴ്ചയും ചൊവ്വാഴ്ചയും ശനിയാഴ്ചയും വര്‍ജ്ജ്യമാണ്. ഞായറാഴ്ചയും വെള്ളിയാഴ്ചയും മധ്യമമാവുന്നു. ബുധനാഴ്ചയും വ്യാഴാഴ്ചയും ആണ് മരം മുറിക്കുന്നതിന് ഉത്തമം.
 
എന്നാല്‍, ഞായറാഴ്ചയും വര്‍ജ്ജ്യമായി കാണുന്ന രീതിയുമുണ്ട്. 
 
ദേവാലയത്തിനോ ഗൃഹത്തിനോ വേണ്ടിയാണ് മരം മുറിക്കുന്നത് എങ്കില്‍ ഗൃഹാരംഭത്തിനു പറഞ്ഞ വേധം മുതലായ ദോഷങ്ങളെ കൂടി വര്‍ജ്ജിക്കേണ്ടതുണ്ട്. വീടിനു വേണ്ടി കല്ലുവെട്ടുന്നതിനും മരം മുറിക്കുന്ന മുഹൂര്‍ത്തങ്ങളാണ് സ്വീകരിക്കേണ്ടത്.
 
രോഹിണി നക്ഷത്രത്തില്‍ ഗൃഹത്തിനു വേണ്ടി മരം മുറിക്കുന്നതിനും ചന്ദ്രോദയ രാശിയില്‍ സ്തംഭം സ്ഥാപിക്കുന്നതിനും കേന്ദ്രത്തില്‍ വ്യാഴവും ലഗ്നത്തില്‍ ബലവാനായ ശുക്രനും നില്‍ക്കുമ്പോള്‍ തൃണാദികള്‍കൊണ്ട് പുരമേയുന്നതും ശ്രേയസ്കരമാണെന്നാണ് ആചാര്യമതം. 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ശരീരത്തില്‍ യൂറിക് ആസിഡിന്റെ അളവ് കൂടുതലാണോ, ഈ ഭക്ഷണങ്ങള്‍ കഴിക്കരുത്

ഈ ഭക്ഷണങ്ങള്‍ നിങ്ങളെ സമ്മര്‍ദ്ദത്തിലാക്കും!

രാവിലെ വെറും വയറ്റില്‍ ഈന്തപ്പഴം കഴിക്കു, ഗുണങ്ങള്‍ നിരവധി

ഹൃദയാരോഗ്യവും മുട്ടയും തമ്മിലുള്ള അതിശയകരമായ ബന്ധം ഇതാണ്

രാത്രിയില്‍ അണ്ടര്‍വെയര്‍ ധരിക്കണോ? പോളിസ്റ്റര്‍ അണ്ടര്‍വെയര്‍ പ്രത്യുത്പാദനശേഷിയെ സാരമായി ബാധിക്കും; അറിഞ്ഞിരിക്കാം ഇക്കാര്യങ്ങള്‍

എല്ലാം കാണുക

ഏറ്റവും പുതിയത്

രാഹു-കേതു മാറ്റം ഈ രാശിക്കാര്‍ക്ക് പ്രശ്നങ്ങള്‍ സൃഷ്ടിച്ചേക്കാം

നിങ്ങളുടെ പേര് ഈ അക്ഷരത്തിലാണോ തുടങ്ങുന്നത്? എങ്കില്‍ നിങ്ങള്‍ക്ക് ഒരിക്കലും ദാരിദ്ര്യം അനുഭവിക്കേണ്ടി വരില്ല

Weekly Horoscope March 17-March 23: 2025 മാർച്ച് 17 മുതൽ 23 വരെ, നിങ്ങളുടെ സമ്പൂർണ്ണ വാരഫലം

കുംഭരാശിക്കാരുടെ വിവാഹം അപ്രതീക്ഷിതമായി നടക്കും! ഇക്കാര്യങ്ങള്‍ അറിയണം

കുംഭരാശിയിലുള്ളവര്‍ പൊതുവേ മുന്‍കോപികളായിരിക്കും; ഇക്കാര്യങ്ങള്‍ അറിയണം

അടുത്ത ലേഖനം
Show comments