Select Your Language

Notifications

webdunia
webdunia
webdunia
webdunia

ഇക്കാര്യങ്ങള്‍ ശ്രദ്ധിച്ചാല്‍ മതി ദോഷങ്ങളില്ലാതെ സ്വീകരണ മുറിയെരുക്കാം

ഇക്കാര്യങ്ങള്‍ ശ്രദ്ധിച്ചാല്‍ മതി ദോഷങ്ങളില്ലാതെ സ്വീകരണ മുറിയെരുക്കാം
, തിങ്കള്‍, 19 മാര്‍ച്ച് 2018 (18:58 IST)
സ്വീകരണ മുറികൾക്ക് വലിയ പ്രാധാന്യം നല്‍കിയാണ് എല്ലാവരും വീട് നിര്‍മ്മിക്കുന്നത്. വീട്ടില്‍ എത്തുന്ന അഥിതികള്‍ക്ക്  വീടിനോട് ആകര്‍ഷണം തോന്നുന്നതിനൊപ്പം അവര്‍ക്ക് മികച്ച സൌകര്യം നല്‍കുന്നതുമായിരിക്കണം സ്വീകരണ മുറിയെന്നാണ് ശാസ്‌ത്രം.  
 
ചെറുതാണെങ്കിലും വലുതാണെങ്കിലും സ്വീകരണമുറികള്‍ ഒരുക്കുമ്പോള്‍ ചില കാര്യങ്ങള്‍ ശ്രദ്ധിക്കേണ്ടതുണ്ട്. വാസ്‌തുവില്‍ പറയുന്നചട്ടങ്ങള്‍ പാലിച്ച് ദോഷങ്ങളില്ലാതെ സ്വീകരണ മുറി നിര്‍മിക്കുകയാണ് വേണ്ടത്.  

വാസ്‌തു ശാസ്‌ത്രപ്രകാരം സ്വീകരണ മുറികൾ ഒരുക്കുമ്പോൾ ചില കാര്യങ്ങൾ ശ്രദ്ധിക്കേണ്ടതുണ്ട്. കിഴക്ക് ദിശയിലോ അല്ലെങ്കിൽ വടക്കോ മാത്രമെ സ്വീകരണ മുറികൾ നിർമ്മിക്കാവൂ എന്നതാണ് ഏറ്റവും പ്രധാന നിര്‍ദേശം. 
 
അതുപോലെ തന്നെ തെക്കു കിഴക്കോ, തെക്കു പടിഞ്ഞാറോ ഭാഗത്തോ സ്വികരണ മുറികള്‍ക്ക് വാതിലുകൾ പാടില്ല. അതിനൊപ്പം ആറുവശം ഉള്ളതും, മൂന്ന് കോണുകള്‍ ഉള്ളതുമായ ഫർണിച്ചറുകൾ ഒഴിവാക്കാൻ പ്രത്യേകം ശ്രദ്ധിക്കുകയും വേണം. 
 
ദൈവങ്ങളുടെ ചിത്രങ്ങൾ വടക്ക് - കിഴക്ക് ഭാഗത്ത് വെക്കുന്നതാകും ഉത്തമം. അലങ്കാരത്തിനായി വെക്കുന്ന അക്വേറിയം, മണിപ്ലാന്റ് തുടങ്ങിയവ സ്വീകരണ മുറിക്ക് അഴകും പോസിറ്റീവ് ഏനര്‍ജിയും നല്‍കും. ദൈവങ്ങളുടെ ചിത്രങ്ങൾ കിഴക്ക് വടക്ക്, കിഴക്ക് ഭാഗത്ത് സ്ഥാപിക്കുന്നതാണ് ഉചിതം. 
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ഒരു നാളികേരം കൈയിലുണ്ടെങ്കില്‍ സാമ്പത്തിക പ്രയാസങ്ങള്‍ ഓടിയൊളിക്കും; കാര്യസിദ്ധി ഒപ്പം നില്‍ക്കും!