Select Your Language

Notifications

webdunia
webdunia
webdunia
webdunia

ഡിസംബർ 26ന് വയനാട്ടിലേക്ക് വിട്ടോ, ലോകമെമ്പാടുമുള്ള ശാസ്ത്രജ്ഞന്മാരും കാണും അവിടെ !

ഡിസംബർ 26ന് വയനാട്ടിലേക്ക് വിട്ടോ, ലോകമെമ്പാടുമുള്ള ശാസ്ത്രജ്ഞന്മാരും കാണും അവിടെ !

ചിപ്പി പീലിപ്പോസ്

, വ്യാഴം, 17 ഒക്‌ടോബര്‍ 2019 (15:41 IST)
ഈ വര്‍ഷം ഡിസംബര്‍ 26 ന് വയനാട്ടിലേക്ക് പോകാൻ പ്ലാനുണ്ടോ? എങ്കിൽ അപൂർവ്വമായി കാണാൻ സാധിക്കുന്ന സൂര്യഗ്രഹണം വളരെ വ്യക്തമായി നിങ്ങൾക്ക് കാണാനാകും. വയനാട്, കാസര്‍കോട് ജില്ലകളില്‍ നിന്നാൽ സൂര്യഗ്രഹണം വ്യക്തമായി കാണാന്‍ സാധിക്കുമെന്ന് സൂചന. വയനാട്ടിലെ കൽപ്പറ്റയാണ് മെയിൻ സ്ഥലം.
 
ഇതിനായി സൂര്യനെ കുറിച്ച് പഠനം നടത്താന്‍ ഇന്ത്യക്ക് അകത്തും പുറത്തുമുള്ള ശാസ്ത്രജ്ഞര്‍ ഗ്രഹണ ദിവസം കല്‍പ്പറ്റയിലെത്തുമെന്നാണ് കരുതുന്നത്. 93 ശതമാനത്തോളം വ്യക്തതയില്‍ കാസര്‍കോട്, വയനാട് ജില്ലകളില്‍ മാപ്പ് പ്രകാരം സൂര്യഗ്രഹണം വ്യക്തമാകും.  
 
വൈകുന്നേരം നാല് മണിയോടടുത്ത് ഏകദേശം മൂന്ന് മിനുട്ടാണ് സുര്യഗ്രഹണം വ്യക്തമായി കാണാന്‍ സാധിക്കുക. ഈ സമയത്ത് മൂടല്‍മഞ്ഞില്ലെങ്കില്‍ മാത്രമേ സൂര്യഗ്രഹണം തെളിമയോടെ കാണാന്‍ കഴിയുകയുള്ളു. അന്തരീക്ഷ മലിനീകരണം കുറവുള്ള സ്ഥലം ആയതിനാലും ഉയർന്ന പ്രദേശം ആയതിനാലുമാണ് കൽപ്പറ്റയിൽ നിന്നും സൂര്യഗ്രഹണം വ്യക്തമായി കാണാൻ സാധിക്കുക.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

മരിച്ചുപോയവർ സ്വപ്‌നത്തിൽ വരുന്നുണ്ടോ ? എങ്കിൽ ഇക്കാര്യം അറിഞ്ഞിരിക്കണം !