Select Your Language

Notifications

webdunia
webdunia
webdunia
webdunia

മരിച്ചു പോയ അമ്മയെ സ്വപ്നത്തിൽ കണ്ടു, പിറ്റേന്ന് നേരിട്ടും!

നടക്കാതെ പോയ ആഗ്രഹങ്ങൾ സഫലമാക്കാനാണ് ആത്മാക്കൾ തിരിച്ചു വരുന്നത്

മരിച്ചു പോയ അമ്മയെ സ്വപ്നത്തിൽ കണ്ടു, പിറ്റേന്ന് നേരിട്ടും!
, ചൊവ്വ, 24 ഏപ്രില്‍ 2018 (11:35 IST)
രാത്രിയില്‍ പ്രേതകഥ കേള്‍ക്കുന്നത് ഒരു പ്രത്യേക സുഖമാണ്. പേടിയുടെ പ്രത്യേക സുഖം. ശ്വാസമടക്കിയിരുന്ന് ഒരിക്കലെങ്കിലും പ്രേതകഥകള്‍ കേള്‍ക്കാത്തവര്‍ കുറവാകും. ചില പ്രേതകഥകള്‍ കാലാകാലങ്ങളോളാം വാമൊഴിയായി പ്രചരിക്കും. ഏതെങ്കിലും കാലത്ത് നടന്ന എന്തെങ്കിലും സംഭവത്തിന്റെ ഒരു പാശ്ചാത്തലവും ഇതിനുണ്ടാകും. യുക്തിയുടെ അരിപ്പയില്‍ അരിച്ചാല്‍ പലപ്പോഴും ഈ കഥകള്‍ക്കൊന്നും തന്നെ നിലനില്‍പ്പുണ്ടാവില്ല.
 
തിരുവനന്തപുരത്ത് പടിഞ്ഞാറേക്കോട്ട മുതല്‍ ഈഞ്ചയ്ക്കല്‍ വരെയുള്ള റോഡിലൂടെ രാത്രികാലങ്ങളില്‍ അംഗരക്ഷകരുടെ സഹായത്തോടെ പല്ലക്കിലെത്തിയതായി പറയപ്പെടുന്ന പ്രേതത്തിന്റെ കഥ മുത്തശിമാരുടെ മാത്രം സമ്പാദ്യമാണ്. പാതി ചരിത്രവും കഥാരചനാപാടവവും ചേര്‍ന്ന ഇത്തരം കഥകള്‍ പലപ്പോഴും വിസ്മയിപ്പിച്ചിട്ടുണ്ട്. 
 
പക്ഷേ പലപ്പോഴും കഥകള്‍ അവയുടെ സീമ ലംഘിച്ച് ജീവിതം ദുസ്സഹമാക്കിയ അനുഭവങ്ങളും കുറവല്ല. പല സ്ഥലങ്ങളിലെയും തദ്ദേശീയ വാസികള്‍ അവരുടേതായ രീതിയില്‍ സംഭ്രമജനകമായ ചില പ്രേതകഥകള്‍ പ്രചരിപ്പിക്കാറുണ്ട്.
 
ജീവിച്ചിരുന്നപ്പോൾ നടക്കാതെ പോയ ആഗ്രഹസഫലീകരണത്തിനായിട്ടാണ് ആത്മാക്കാൾ വീണ്ടും വരുന്നതെന്നാണ് മുതിർന്നവർ പറയുന്നത്. മരിച്ചു പോയ അച്ഛനെ ആദ്യം സ്വപ്നത്തിൽ കണ്ടുവെന്നും പിന്നെ നേരിട്ട് കണ്ടുവെന്നും എല്ലാം പറയുന്നവർ ഉണ്ട്. സത്യത്തിൽ അത് അവരുടെ തോന്നലാണ്. 
 
പൈശാചിക ശക്തികള്‍ മനുഷ്യരെ ബാധിക്കുമെന്ന് നിങ്ങള്‍ വിശ്വസിക്കുന്നുണ്ടോ? എല്ലാം ഒരു മിഥ്യ തന്നെ. 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

പണം കടം കൊടുക്കുന്നതിന് മുഹൂര്‍ത്തം നോക്കണോ?