Webdunia - Bharat's app for daily news and videos

Install App

‘പുറത്തായ’ സ്ത്രീകൾ തൊട്ടാൽ തുളസിയും കറിവേപ്പിലയും ഉണങ്ങിപ്പോകും!- ഇതിന്റെ വാസ്തവമെന്ത് ?

തുളസിക്കും കറിവേപ്പിലയ്ക്കും എന്താ കൊമ്പുണ്ടോ?

Webdunia
തിങ്കള്‍, 30 ഏപ്രില്‍ 2018 (16:31 IST)
ആര്‍ത്തവകാലത്തെ ഭയക്കാത പെണ്‍കുട്ടികള്‍ ഉണ്ടാകില്ല. ഒരു പെണ്‍കുട്ടി പ്രത്യുത്പാദന ശേഷി കൈവരിച്ചു എന്നതിന്റെ ലക്ഷണമാണ് ആർത്തവം. ഈ സമയത്ത് പെണ്‍കുട്ടികള്‍ക്കുണ്ടാകുന്ന ടെന്‍ഷന്‍ ചില്ലറയല്ല. സ്ത്രീശരീരത്തില്‍ മാസത്തില്‍ ഒരിക്കല്‍ അരങ്ങേറുന്ന ‘ആര്‍ത്തവം’ എന്ന ശുദ്ധീകരണപ്രക്രിയയെകുറിച്ച് വളരെ ഏറെ തെറ്റിദ്ധാരണകള്‍ ഇന്നും നിലനില്‍ക്കുന്നുണ്ട്. 
 
ആർത്തവം വിശ്വാസവുമായി ബന്ധപ്പെടുത്തുന്നത് ഹിന്ദു മതമാണ്. ആർത്തവം ആകുമ്പോൾ നാട്ടിൻ‌പുറങ്ങളിൽ ഉള്ളവർ ‘പുറത്തായി’ എന്ന് പറയാറുണ്ട്. ഇങ്ങനെയുള്ള സാഹചര്യങ്ങളിൽ പെൺകുട്ടികൾ നിലവിളക്കിൽ തൊടരുത്, തുളസി, കറിവേപ്പില, ആര്യവേപ്പില തുടങ്ങിയ ഔഷധങ്ങളിൽ സ്പർശിക്കരുതെന്നുമെല്ലാം പഴമക്കാർ പറയും.  
 
രജസ്വലകളായ സ്‌ത്രീകള്‍ തൊട്ടാല്‍ വിത്തുകള്‍ മുളക്കാതിരിക്കുകയും, ചെടികള്‍ ഉണങ്ങിപ്പോവുകയും, കായ്‌കള്‍ കൊഴിഞ്ഞുപോവുകയും ഒക്കെ ചെയ്യുമെന്നു നമ്മള്‍ വിശ്വസിച്ചുപോന്നു. തൊട്ടശുദ്ധമാക്കാന്‍ പാടില്ലാത്തതാണല്ലോ ദൈവം. അതു കൊണ്ടു തന്നെ ദൈവസാന്നിദ്ധ്യമുള്ള സമയത്ത്‌ സ്‌ത്രീയേയും തൊടാന്‍ പാടില്ല എന്നവര്‍ വിശ്വസിച്ചുപോന്നു.  
 
എന്നാൽ, ഇന്നത്തെ കാലത്തെ പെൺകുട്ടികളോട് ഇതിനെ കുറിച്ച് പറഞ്ഞാൽ അവർക്ക് വലിയ ധാരണയൊന്നും ഉണ്ടാകില്ല. അതുകൊണ്ട് തന്നെ, ഇക്കാര്യങ്ങളൊന്നും അവർ ശ്രദ്ധിക്കാറില്ല. തുളസിച്ചെടിയിൽ തൊടെരുതെന്ന് പറഞ്ഞാൽ ‘അതെന്താ തുളസിക്കും കറിവേപ്പിലയ്ക്കും കൊമ്പുണ്ടോ’ എന്ന് ചോദിക്കുന്നവരാണ് ന്യൂ ജെൻ.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ശരീരത്തില്‍ യൂറിക് ആസിഡിന്റെ അളവ് കൂടുതലാണോ, ഈ ഭക്ഷണങ്ങള്‍ കഴിക്കരുത്

ഈ ഭക്ഷണങ്ങള്‍ നിങ്ങളെ സമ്മര്‍ദ്ദത്തിലാക്കും!

രാവിലെ വെറും വയറ്റില്‍ ഈന്തപ്പഴം കഴിക്കു, ഗുണങ്ങള്‍ നിരവധി

ഹൃദയാരോഗ്യവും മുട്ടയും തമ്മിലുള്ള അതിശയകരമായ ബന്ധം ഇതാണ്

രാത്രിയില്‍ അണ്ടര്‍വെയര്‍ ധരിക്കണോ? പോളിസ്റ്റര്‍ അണ്ടര്‍വെയര്‍ പ്രത്യുത്പാദനശേഷിയെ സാരമായി ബാധിക്കും; അറിഞ്ഞിരിക്കാം ഇക്കാര്യങ്ങള്‍

എല്ലാം കാണുക

ഏറ്റവും പുതിയത്

നിങ്ങളുടെ വീട്ടില്‍ ഇങ്ങനെയാണോ ഉപ്പ് സൂക്ഷിക്കുന്നത്, വാസ്തു പ്രകാരം ഇത് ശരിയാണോ?

ഈ രാശിക്കാര്‍ക്ക് മറ്റുള്ളവരുടെ ദുഃഖങ്ങള്‍ മനസിലാകും

നിങ്ങളുടെ വീട് പതിവായി പ്രാവുകള്‍ സന്ദര്‍ശിക്കാറുണ്ടോ? വാസ്തു ശാസ്ത്രം പറയുന്നത് എന്താണന്ന് നോക്കാം

Shani Dosham: ശനി ദശയിലെ അനുഭവങ്ങള്‍ മുജ്ജന്മത്തിലെ ജീവിതത്തെ ആശ്രയിച്ചായിരിക്കും, ഇക്കാര്യങ്ങള്‍ അറിയണം

ഈ രാശിക്കാര്‍ ആരോഗ്യദൃഢഗാത്രരായിരിക്കും

അടുത്ത ലേഖനം
Show comments