വീട്ടില്‍ നിന്നിറങ്ങി തിരിച്ചു കയറിയാല്‍ എന്ത് സംഭവിക്കും ?
വീട്ടില്‍ നിന്നിറങ്ങി തിരിച്ചു കയറിയാല്‍ എന്ത് സംഭവിക്കും ?
Publish Date: Sat, 28 Apr 2018 (16:21 IST)
Updated Date: Sat, 28 Apr 2018 (16:23 IST)
ഭൂരിഭാഗം പേരെയും അലട്ടുന്ന ഒരു പ്രശ്‌നമാണ് മറവി. വീട്ടില്‍ നിന്ന് പുറപ്പെട്ട ശേഷം തിരികെ കയറുന്നത് ശീലമായതിന് കാരണം മറവിയാണ്.
അവിചാരിതമായോ അല്ലെങ്കില്‍ എന്തെങ്കിലും മറന്നു വച്ചതു എടുക്കാനായോ ആണ് പലരും തിരികെ വീട്ടില്‍ പ്രവേശിക്കുന്നത്. എന്നാല്‍, എന്തോ മറന്നുവെച്ചുവെന്ന തോന്നല്‍ മൂലം വീട്ടിലേക്ക് തിരികെ എത്തുന്നവരും ധാരാളമാണ്.
ഒരു ആവശ്യത്തിനായി വീട്ടില്‍ നിന്നും ഇറങ്ങിയ ശേഷം തിരിച്ചു കയറേണ്ടി വരുന്നത് ജ്യോതിഷപരമായി ദുർനിമിത്തം അഥവാ അശുഭ ലക്ഷണമായിട്ടാണ് പലരും കരുതുന്നത്.
ഇങ്ങനെ ചെയ്യേണ്ടി വന്നാല്‍ ഗണപതിയെ വന്ദിച്ചശേഷം ഇഷ്ടദേവതയെ ഭക്തിപൂർവ്വം ധ്യാനിക്കുകയോ ഇഷ്ടദേവതാ മന്ത്രം ജപിക്കുകയോ ചെയ്‌താല്‍ ദുർനിമിത്തമോ ദോഷമോ ഉണ്ടാകില്ല എന്നാണ് വിശ്വാസം.