വലയ സൂര്യഗ്രഹണം സംഭവിക്കുന്നത് എങ്ങനെ?

ഷെയ്ന്‍ തോമസ്

ചൊവ്വ, 24 ഡിസം‌ബര്‍ 2019 (18:46 IST)
ഈ മാസം 26 ആം തീയതി വ്യാഴാഴ്ച്ച രാവിലെയാണ് സൂര്യഗ്രഹണം പ്രത്യക്ഷമാകുന്നത്. സൂര്യൻറെ മധ്യഭാഗം ചന്ദ്രനാൽ മറയ്ക്കപ്പെടുകയും ബാക്കിയുള്ള ഭാഗം ഒരു പ്രകാശവലയമായി കാണപ്പെടുകയുമാണ് ചെയ്യുന്നതിനെയാണ് വലയ സൂര്യഗ്രഹണം എന്ന് വിശേഷിപ്പിക്കുന്നത്.
 
സൂര്യൻറെ വടക്ക് ഭാഗമാണ് ചന്ദ്രനാൽ മറയ്ക്കപ്പെട്ടുതുടങ്ങുന്നത്. തുടർന്ന് കുറച്ചുകുറച്ചായി  സൂര്യബിംബം മറഞ്ഞ് ഏതാണ്ട് മൂന്നര മണിക്കൂർ സമയം സൂര്യൻ അർദ്ധവൃത്താകൃതിയിൽ കാണപ്പെടും. 
 
അതിനുശേഷം ഗ്രഹണം പൂർത്തിയായി, സൂര്യൻ സാധാരണരൂപത്തിൽ പ്രത്യക്ഷമാകും.
 
 ഇന്ത്യ മുഴുവനും അർദ്ധ വൃത്താകൃതിയിലുള്ള സൂര്യഗ്രഹണം കാണാനാകും. രാവിലെ 9 മണി 31 മിനിറ്റാകുമ്പോൾ സൂര്യമധ്യത്തിൽ അത്ഭുതകരമായ ആ കാഴ്ച നമുക്ക് കാണാൻ കഴിയും. 
 
ആകാശത്തിലെ ഈ അത്ഭുതക്കാഴ്ചയെ സുരക്ഷിതമായി വീക്ഷിക്കേണ്ടതുണ്ട്. നഗ്‌നനേത്രങ്ങളാല്‍ സൂര്യനെ നോക്കാന്‍ പാടില്ല. 

വെബ്ദുനിയ വായിക്കുക

അടുത്ത ലേഖനം കിടപ്പുമുറിയുടെ വാതിൽ ഈ രീതിയിലാണോ ? എങ്കിൽ പ്രശ്നമാണ് !