Select Your Language

Notifications

webdunia
webdunia
webdunia
webdunia

ദക്ഷിണ എണ്ണി നോക്കാൻ പാടില്ലെന്ന് പറയുന്നതെന്തുകൊണ്ട്?

ദക്ഷിണ എണ്ണി നോക്കാൻ പാടില്ലെന്ന് പറയുന്നതെന്തുകൊണ്ട്?

ചിപ്പി പീലിപ്പോസ്

, ഞായര്‍, 1 മാര്‍ച്ച് 2020 (17:25 IST)
പൗരാണിക സങ്കല്പമനുസരിച്ച് ഏതൊരു കര്‍മ്മത്തിന്റെ അവസാനത്തിലും ദാനവും ദക്ഷിണയും ഒഴിച്ചുകൂടാന്‍ പറ്റാത്തവയാ‍ണ്. ദക്ഷിണ കൊടുക്കാതെ പൂജയുടേയോ കര്‍മ്മത്തിന്റേയോ ഫലം പൂര്‍ണമാകുന്നില്ല. 
 
ഹിന്ദു മതാചാരത്തിന്റെ പൂർത്തീകരണത്തിനു ദക്ഷിണ എന്ന മതിയായ സ്ഥാനമുണ്ട്. ഏതു കർമ്മത്തിന്റെയും അവസാനം ആചാര്യന് ദക്ഷിണ നൽകണമെന്നാണ് വിധി. ദക്ഷിണ നല്കാത്ത ഒരു ഒരു പൂജയും കർമ്മാവും ഫല പ്രാപ്തി വരില്ലെന്ന് വിശ്വാസം.
 
നാം എന്തെങ്കിലും ഭൗതിക ദ്രവ്യം നല്‍കി പൂജകനെ സംതൃപ്തനാക്കുമ്പോള്‍ നാം മുന്നോട്ടു നീട്ടുന്ന കയ്യില്‍ പൂജകന്റെ  ദൃഷ്ടി എത്തുകയും നമ്മുടെ കൈകളിലെ ദ്രവ്യത്തില്‍ പൂജകന് ആഗ്രഹമുണ്ടാകയാല്‍ പകരത്തിനു പകരമെന്ന പോലെ കര്‍മപുണ്യം പൂജകന്റെ കയ്യില്‍ നിന്നും യജമാനന്റെ കയ്യിലേക്ക് മാറുകയും ചെയ്യും. ഭൗതികാസക്തനായ പൂജകനെ ദക്ഷിണയാല്‍ സന്തോഷിപ്പിച്ചാല്‍ യജമാനന് പൂജാപൂര്‍ണ ഫലം ലഭിക്കുകയും ചെയ്യും.
 
ദക്ഷിണ നല്‍കുന്നതിനും ചില ചിട്ടവട്ടങ്ങള്‍ ഒക്കെയുണ്ട്. ദക്ഷിണ നല്കാനായി എടുക്കുന്ന വെറ്റില ത്രിമൂർത്തി സ്വരൂപത്തെയും പാക്കും പണവും അതിലെ ലക്ഷ്മീ സ്വൊരൂപത്തെയും കാണിയ്ക്കുന്നു. വെറ്റിലയുടെ തുമ്പു ആര് കൊടുക്കുന്നുവോ ആ വ്യക്തിയ്ക്ക് നേരെ പിടിച്ചാണ് ദക്ഷിണ കൊടുക്കേണ്ടത്. 
 
ഇത് പൂജകനിൽ നിന്നുള്ള പുണ്യം നമ്മളിലെയ്ക്ക് വരുവാൻ ഇത് ഇടയാകുന്നു. ദേവ പൂജയ്ക്ക് ശേഷം ദക്ഷിണ കൊടുക്കുമ്പോൾ വെറ്റിലത്തുമ്പ് കൊടുക്കുന്ന ആളിന് നേരെ വരണം. ദക്ഷിണ സ്വീകരിയ്ക്കാൻ ദേവനും ദൈവീക കാര്യങ്ങൾ ചെയ്യുന്ന വ്യക്തിയ്ക്കും മാത്രമേ അവകാശമുള്ളൂ. ദക്ഷിണ ഒരിയ്ക്കലും ചോദിച്ചു വാങ്ങാൻ പാടില്ല. ദക്ഷിണ കിട്ടിയ ശേഷം അതെത്രയുണ്ടെന്നു എണ്ണി നോക്കാൻ പോലും പാടില്ല.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ഒരേ നക്ഷത്രക്കാർ വിവാഹിതരായാൽ ? ഇക്കാര്യങ്ങൾ തീർച്ചയായും അറിഞ്ഞിരിക്കണം !