Select Your Language

Notifications

webdunia
webdunia
webdunia
webdunia

ആരോമല്‍ പിറന്ന ശേഷം...

ആരോമല്‍ പിറന്ന ശേഷം...
WD
കുട്ടി ജനിച്ചു കഴിഞ്ഞാല്‍ പിന്നെ നടത്തേണ്ട ചില കര്‍മ്മങ്ങളുണ്ട്. അതിവേഗതയുടെ ഇക്കാലത്തും ഇത്തരം കര്‍മ്മങ്ങള്‍ക്ക് പ്രാമുഖ്യം ലഭിക്കുന്നുണ്ട്.

കുട്ടി പിറന്ന് പൊക്കിള്‍കൊടി മുറിച്ചു മാറ്റും മുമ്പ് നെയ്യും തേനും കലര്‍ത്തി അതില്‍ സ്വര്‍ണം അരച്ച് നല്‍കുന്ന കര്‍മ്മത്തെ ജാതകര്‍മ്മമെന്ന പേരിലാണ് അറിയപ്പെടുന്നത്. ശിശുവിന്‍റെ ബുദ്ധിക്ക് തെളിച്ചം കിട്ടാനായാണ് ജാതകര്‍മ്മം നടത്തുക.

വാക്കിന് ശുദ്ധി ലഭിക്കാനായി കുട്ടിക്ക് തേനും വയമ്പും നല്‍കുന്നു. ഇതിനായി നല്ല സമയം നോക്കേണ്ടതുണ്ട്. ബുധന് മൌഡ്യമുള്ളപ്പോള്‍ ഈ കര്‍മ്മം പാടില്ല. അഷ്ടമ രാശിക്കൂറിലും ഇത് പാടില്ല.

കുട്ടിയെ ആദ്യമായി തൊട്ടിലില്‍ കിടത്തുന്നതും ഒരു കര്‍മ്മമായാണ് അനുഷ്ഠിക്കേണ്ടത്. ശുഭ മുഹൂര്‍ത്തം നോക്കി അനന്തശായിയായ മഹാവിഷ്ണുവിനെ മനസ്സില്‍ ധ്യാനിച്ചാണ് ആദ്യമായി തൊട്ടിലില്‍ കിടത്തേണ്ടത്. ചൊവ്വയും ശനിയും ദിവസങ്ങള്‍ ഇതിന് നന്നല്ല.

കുട്ടി ജനിച്ച് ഒമ്പതാം ദിവസമാണ് കണ്ണെഴുതുന്നത്. കണ്ണെഴുതാനുള്ള മഷി പ്രത്യേക രീതിയിലാണ് തയ്യാറാക്കേണ്ടത്. നാരങ്ങ, കയ്യോന്നി എന്നിവയുടെ നീരില്‍ മുക്കിയുണക്കിയ തുണി തിരി തെറുത്ത് വെളിച്ചെണ്ണയില്‍ മുക്കി കത്തിച്ച് അതിന്‍റെ നാളം വാഴപ്പോളയില്‍ പിടിച്ച് ലഭിക്കുന്ന കരിയില്‍ നെയ്യ് ചേര്‍ത്താണ് മഷി തയ്യാറാക്കുക.

അമ്മയ്ക്കും കുഞ്ഞിനും ഒരുമിച്ച് ശുഭമുഹൂര്‍ത്തം നോക്കി കണ്ണെഴുതാം.

ശിശു ജനിച്ച് പന്ത്രണ്ടാം ദിവസം അല്ലെങ്കില്‍ ഇരുപത്തിയെട്ടാം ദിവസമാണ് നാമകരണം നടത്തുന്നത്. നാമകരണ സമയത്ത് ശുഭഗ്രഹങ്ങള്‍ അനുകൂലമാണെങ്കില്‍ കീര്‍ത്തി നേടുമെന്നാണ് ശാസ്ത്രം.

Share this Story:

Follow Webdunia malayalam