Select Your Language

Notifications

webdunia
webdunia
webdunia
webdunia

ഉത്രം: 2008 എങ്ങനെ ?

ഉത്രം: 2008 ജ്യോതിഷം വര്‍ഷഫലം
2008 ഉത്രം നക്ഷത്രക്കാരെ സംബന്ധിച്ചിടത്തോളം അനാവശ്യ കാര്യങ്ങളില്‍ തലയിടുന്നതും വാക്കു തര്‍ക്കങ്ങളില്‍ ഏര്‍പ്പെടുന്നതും ദോഷകരമാവുമെന്ന് മുന്നറിയിപ്പ് നല്‍കുന്നു. ആഗ്രഹ നിവൃത്തിക്ക് വേണ്ടി നേരായ മാര്‍ഗ്ഗങ്ങള്‍ മാത്രം അവലംബിക്കുക ഉത്തമം. താമസ സൌകര്യം മെച്ചപ്പെടും.

ആരോഗ്യ നില ഉത്തമം. പഠന വിഷയങ്ങളില്‍ പുരോഗതിയുണ്ടാവും. ജോലി സ്ഥലത്ത് തികഞ്ഞ ആത്മാര്‍ത്ഥതയും സമര്‍പ്പണവും കാട്ടുക. സന്താനങ്ങളാല്‍ സന്തോഷം കൈവരും. വിദേശയാത്രയ്ക്ക് അനുകൂലമായ സാഹചര്യം കൈവരും. അപ്രതീക്ഷിതമായ ധനാഗമനം ഉണ്ടാവും. കൃഷിയിലൂടെ ആദായം വര്‍ദ്ധിക്കും.

പിതൃസ്വത്ത് ലഭിക്കാന്‍ ഇടവരും. മുന്‍‌കോപം കഴിവതും ഒഴിവാക്കുക. ബന്ധുജനങ്ങളുടെ വേര്‍പാടുണ്ടായേക്കും. സ്വന്തം രഹസ്യങ്ങള്‍ മറ്റുള്ളവറോട് തുറന്നുപറയാന്‍ ശ്രമിക്കാതിരിക്കുക ഉത്തമം.

Share this Story:

Follow Webdunia malayalam