Select Your Language

Notifications

webdunia
webdunia
webdunia
webdunia

ഐശ്വര്യത്തിന്‍റെ ശംഖൊലി

ഐശ്വര്യത്തിന്‍റെ ശംഖൊലി
PRO
പ്രണവമന്ത്രമായ ഓംകാര നാദവും ശംഖില്‍ നിന്ന് പുറപ്പെടുവിക്കുന്ന ശരിയായ നാദവും സമാനമാണെന്നാണ് വിശ്വാസം. ഭാരതീയര്‍ക്കിടയില്‍ ശംഖിന് വിശുദ്ധ സ്ഥാനമാണുള്ളത്.

ശംഖനാദം കേള്‍ക്കുന്നതും ശംഖ തീര്‍ത്ഥം സ്വീകരിക്കുന്നതും അപൂര്‍വ ഭാഗ്യമായിട്ടാണ് ഹൈന്ദവപുരാണങ്ങളില്‍ പറയുന്നത്. ശംഖിനോടുള്ള ഭാരതീയരുടെ മമതയ്ക്ക് സിന്ധൂനദീതട സംസ്കാരത്തോടം പഴക്കമുണ്ടെന്നാണ് കരുതുന്നത്. ശംഖനാദമുള്ളിടത്ത് ലക്ഷ്മീ ദേവി അധിവസിക്കുന്നു എന്നാണ് പുരാണങ്ങള്‍ വിവരിക്കുന്നത്.

ക്ഷേത്രങ്ങളില്‍ അഭിഷേകം നടത്താന്‍ ശംഖ് ഉപയോഗിക്കുന്നു. പ്രത്യേക ആരാധനാ സമയത്തും ശംഖനാദം അലയടിക്കുന്നത് ശുഭ സൂചകമായി കരുതുന്നു. മഹാവിഷ്ണു പാഞ്ചജന്യം എന്ന ശംഖ് ധരിച്ചിരുന്നതും ഹൈന്ദവ സങ്കല്‍പ്പത്തില്‍ ശംഖിനുള്ള മഹത്വം വര്‍ദ്ധിപ്പിക്കുന്നു.

ഇടംപിരിയെന്നും വലം‌പിരിയെന്നും ശംഖ് രണ്ട് തരമുണ്ട്. സാധാരണയായി ക്ഷേത്രങ്ങളില്‍ ഉപയോഗിക്കുന്നത് ഇടം‌പിരി ശംഖാണ്. വലം‌പിരി ശംഖിന് വിശ്വാസികള്‍ പവിത്രമായ സ്ഥാനമാണ് നല്‍കുന്നത്.

വലം‌പിരി ശംഖ് സ്വന്തമാക്കുന്നവര്‍ക്ക് ദീര്‍ഘായുസ്സും കീര്‍ത്തിയും സമ്പത്തും കൈവരിക്കാനാവുമെന്നാണ് വിശ്വാസം. ഇത്തരം ശംഖിന്‍റെ നിറവും മിനുസവും വലുപ്പവും കൂടുന്നത് അനുസരിച്ച് ശക്തിയും കൂടുമെന്നാണ് ഹൈന്ദവരുടെ വിശ്വാസം.

പൂജാമുറിയിലാണ് വലം‌പിരി ശംഖ് സൂക്ഷിക്കേണ്ടത്. സ്വര്‍ണം കെട്ടിയ ശംഖിന് പാവനത കൂടുമെന്നും ഒരു വിശ്വാസമുണ്ട്. നിത്യേന വലം‌പിരി ശംഖ് ദര്‍ശിച്ചാല്‍ ഐശ്വര്യമുണ്ടാവുമെന്നാണ് പ്രമാണം. വിശേഷ ദിവസങ്ങളില്‍ ഇതിനെ പൂജിക്കുകയും വേണം.



Share this Story:

Follow Webdunia malayalam