Select Your Language

Notifications

webdunia
webdunia
webdunia
webdunia

കുടുംബ കോടതി കയറ്റുന്ന ചൊവ്വയും ശുക്രനും

ബാലയോഗി

കുടുംബ കോടതി കയറ്റുന്ന ചൊവ്വയും ശുക്രനും
SasiSASI
നാം ഇന്ന്‌ അഭിമുഖീകരിക്കുന്ന ഒരു വലിയ പ്രശ്നമാണു ദാമ്പത്യ തര്‍ക്കങ്ങളും പൊരുത്തക്കേടുകളും . ഇവ ഒടുവില്‍ ചെന്നെത്തുന്നത് കുടുംബ കോടതികളില്‍ ! അതിനു പ്രധാന കരകത്വം വഹിക്കുന്ന ഗ്രഹങ്ങള്‍ ചൊവ്വയും ശുക്രനുമാണെന്നു നമ്മള്‍ മനസ്സിലാക്കുന്നില്ല.

പുരുഷ ജാതകത്തിലൊ സ്ത്രി ജാതകത്തിലൊ ചൊവ്വയുടെയും ശുക്രന്‍റെയൊ നില്‍പ്പ് അസ്ഥാനത്തു ആയിപ്പോയാല്‍ കുഴഞ്ഞതുതന്നെ.പരസ്പരം വിശ്വാസവഞ്ചനയും താത്പര്യക്കുറവും , പരവ്യക്തി ബന്ധവും ഉണ്ടാവുന്നു.

ഉദാഹരണം ചൊവ്വ അതിന്‍റെ നീച സ്ഥാനമായ കര്‍ക്കിടകത്തില്‍ നില്‍കുകയും ,
ലഗ്നാല്‍ 1,2,4,7,10,12 ഭാവങ്ങള്‍ കര്‍ക്കിടകമാവുകയും ചെയ്താല്‍ കുടുംബ കോടതി പ്രശ്നം വരാവുന്നതാണ്.അതായത്‌ ഈ ഭാവങ്ങള്‍ കേന്ദ്ര സ്ഥാനമകുകയൊ ത്രികൊണമാവുകയൊ ചെയ്താല്‍ തിര്‍ച്ചയായും ദാമ്പത്യക്കുഴപ്പമായിരിക്കും ഫലം.

ശുക്രന് നീചം ഭവിക്കുകയൊ ബലമില്ലാതെ അവുകയൊ ചെയ്താല്‍ തീര്‍ച്ചയായും ഈ പറഞ്ഞവ സംഭവിക്കാവുന്നതാണ്‍്. അതുപൊലെതന്ന ശുക്രന്‍ കന്നിയില്‍ നിന്നാലും കുടുംബ കോടതി പ്രശ്നങ്ങള്‍ ഉണ്ടാവാം.

ശുക്രനും ചൊവ്വയും ലഗ്നത്തിലോ ചന്ദ്രനിലൊ ഒരുമിച്ചു നില്‍ക്കുകയാണെങ്കില്‍ ജാതകകാരന്‍റെ ലൈംഗീക നടപടികള്‍ പരിധിവിട്ടുള്ളതയിരിക്കും .അതു ചിലപ്പൊള്‍ ജിവിത സഖിയെ വേദനിപ്പിക്കുന്ന രീതിയില്‍ ആകാനും സാദ്ധ്യതയുണ്ട്.


കാരണം ശുക്രന്‍ ബീജത്തെ സുചിപിക്കുകയും, ചൊവ്വ ഉത്തെജന ശക്തിയെ സുചിപ്പിക്കുകയും ചെയ്യുന്നു .ഇവ രണ്ടും കുടുംബജിവിതത്തില്‍ പരസ്പര പൂരകങ്ങളാണ്. ഇവ ശരിയായ സ്ഥാനങ്ങളില്‍ അല്ലെങ്കില്‍ ദാമ്പത്യ ജിവിതം തകിടം മറിഞ്ഞതുതന്നെ .

ഇവ, രണ്ടും നാലും ഭാവാതിപന്മാരാണെങ്കില്‍ ജാതകന്‍ പുരുഷ വേശ്യയൊ സ്ത്രിയാണെങ്കില്‍ സ്ത്രി വേശ്യയൊ ആകാന്‍ ഇട വരും .ഇങ്ങനെ ഉള്ളവര്‍ മാതൃ-പിതൃ തുല്യര്‍ ആയാല്‍ പോലും അവരുമായി ലൈംഗീകമായ്‌ ബന്ധപെടാന്‍ തല്‍പരായിരിക്കും.ചൊവ്വയും ശുക്രനും ലഗ്നാലൊ ചന്ദ്രാലൊ നാലാം ഭാവത്തില്‍ വന്നാലുള്ള ഫലമാണിത്.

ഇതേ ഗ്രഹങ്ങള്‍ ആറാം ഭാവത്തിലൊ എട്ടാം ഭാവത്തിലൊ നില്‍ക്കുകയാണെങ്കില്‍ തീര്‍ച്ചയായും ലൈംഗീക രോഗങ്ങള്‍ വരാവുന്നതാണ്. അവിടെക്ക് രാഹുവിന്‍റെ ദൃഷ്ടി ഉണ്ടെങ്കില്‍ എയ്ഡ്സ്‌ പോലുള്ള മഹാരോഗങ്ങല്‍ പോലും വരാന്‍ ഇടയുണ്ട്‌ .

ഇതേ ഗ്രഹങ്ങള്‍ രണ്ടാം ഭാവത്തിലാണെങ്കില്‍ പുരുഷനുന്ം സ്ത്രീക്കും പങ്കാളിയേക്കാള്‍ മറ്റുള്ളവരിലായിരിക്കും താത്പര്യവും ആകര്‍ഷണവും ഉണ്ടായിരിക്കുക. അത്‌ പല രീതിയിലുള്ള കുടുംബ പ്രശ്നങ്ങള്‍ വരാന്‍ ഇടയാക്കും.

വിവാഹം ഉറപ്പിക്കുന്നതിനുള്ള പത്ത് പൊരുത്തങ്ങളില്‍ ഈ കാര്യം ഉള്‍പ്പെടുന്നില്ല.ഭാവിയില്‍ ദാമ്പത്യ പെരുത്തക്കേടുകള്‍ക്കു വഴിവെക്കുന്ന ഈ സംഗതികളെ കുറിച്ചുകൂടി ആധുനിക ദൈവജ്ഞന്മാര്‍ വിവാഹ പൊരുത്ത പരിശൊധനയില്‍ ശ്രദ്ധിക്കുന്നത് നന്നായിരിക്കും.

Share this Story:

Follow Webdunia malayalam