Select Your Language

Notifications

webdunia
webdunia
webdunia
webdunia

ചതയം : 2008 എങ്ങനെ ?

ചതയം : 2008 എങ്ങനെ ?
ചതയം നക്ഷത്തില്‍ ജനിച്ചവര്‍ക്ക് 2008 പ്രതിസന്ധികള്‍ പലതും തരണം ചെയ്ത് മുന്നേറാന്‍ കഴിയുന്ന വര്‍ഷമാണ്. പരിശ്രമങ്ങള്‍ക്കെല്ലാം ഉത്തമ ഫലം ലഭിക്കും. ജോലിയിലെ ആത്മാര്‍ത്ഥത പദവിയില്‍ ഉയര്‍ച്ചയ്ക്കും അനുമോദനത്തിനും സാമ്പത്തിക നേട്ടത്തിനും കാര്യമാവും.

മറ്റു മാര്‍ഗ്ഗങ്ങളിലൂടെ ആദായം വര്‍ദ്ധിപ്പിക്കാന്‍ ശ്രമിക്കും. ആരോഗ്യ രംഗത്തെ അശ്രദ്ധ പല രോഗങ്ങള്‍ക്കും വഴിവയ്ക്കും. കച്ചവട വിഷയങ്ങളില്‍ തികഞ്ഞ ജാഗ്രത അത്യാവശ്യം. ഏത് പ്രതികൂല സാഹചര്യങ്ങളും അനായാസം തരണം ചെയ്യാന്‍ കഴിവുണ്ടാവും.

ബന്ധുക്കളും സുഹൃത്തുക്കളും നന്നായി സഹായിക്കും. അയല്‍ക്കാരുമായി കഴിവതും ഒത്തുപോവുന്നത് ഉത്തമം. കലാരംഗത്തു പ്രവര്‍ത്തിക്കുന്നവര്‍ക്ക് ഈ വര്‍ഷം വളരെ മെച്ചം.


Share this Story:

Follow Webdunia malayalam