ചൊവ്വാ ദോഷത്തിന് ഗ്രഹശാന്തി
ജാതകത്തിലെ പ്രത്യേകത അനുസരിച്ച് ഗ്രഹശാന്തി കര്‍മ്മങ്ങള്‍ അനുഷ്ഠിക്കുന്നത് ചൊവ്വാ ദോഷത്തിന് പരിഹാരമാവും. ചൊവ്വാദോഷമുള്ളവര്‍ മംഗല്യ സിദ്ധിക്ക് വൃതാനുഷ്ഠാനവും ക്ഷേത്ര ദര്‍ശനവും നടത്തേണ്ടതുണ്ട്.സ്ത്രോത്രോച്ചാരണം, യന്ത്രങ്ങള്‍ ധരിക്കുക, മന്ത്രജപം, രത്ന ധാരണം തുടങ്ങി നിരവധി ഗ്രഹദോഷ പരിഹാരങ്ങള്‍ ജ്ഞാനികളുടെ ഉപദേശമനുസരിച്ച് ചെയ്യാവുന്നതാണ്. ചൊവ്വയും രാശികളുമായി ബന്ധപ്പെടുത്തിയുള്ള പരിഹാര നിര്‍ദ്ദേശങ്ങള്‍ താഴെ കൊടുത്തിരിക്കുന്നു.പട്ടികയില്‍ കാണുന്നത് പരിഹാരം മാത്രമാണ്. ജാതക വിശേഷമനുസരിച്ചായിരിക്കണം എത്ര ദിവസം ദര്‍ശനം നടത്തേണ്ടത് എന്നും പാലിക്കപ്പെടേണ്ട കാര്യങ്ങളെ കുറിച്ചും ധാരണയില്‍ എത്തേണ്ടത്.
| പരിഹാരം |
ഇടവം | വെള്ളിയാഴ്ചത്തെ ദേവീ ദര്‍ശനം |
|
മിഥുനം | ബുധനാഴ്ച സുബ്രമഹ്ണ്യ ദര്‍ശനം |
|
കര്‍ക്കിടകം | തിങ്കളാഴ്ച ദേവീദര്‍ശനം |
|
ചിങ്ങം | ഞായറാഴ്ച സുബ്രമഹ്ണ്യ ദര്‍ശനം |
|
കന്നി | ബുധനാഴ്ച ദേവീദര്‍ശനം |
|
തുലാം | വെള്ളിയാഴ്ച സുബ്രമഹ്ണ്യ ദര്‍ശനം |
|
വൃശ്ചികം | ചൊവ്വാഴ്ച ദേവീദര്‍ശനം |
|
ധനു | വ്യാഴാഴ്ച സുബ്രമഹ്ണ്യ ദര്‍ശനം |
|
മകരം | ശനിയാഴ്ച ദേവീ ദര്‍ശനം |
|
കുംഭം | ശനിയാഴ്ച സുബ്രമഹ്ണ്യ ദര്‍ശനം |
|
മീനം | വ്യാഴാഴ്ചകളില്‍ ദേവീദര്‍ശനം |
Follow Webdunia malayalam