Select Your Language

Notifications

webdunia
webdunia
webdunia
webdunia

നവഗ്രഹവ്രതങ്ങള്‍: 1

സൂര്യ പ്രീതി ക്ക് ഞായറാഴ്ച വ്രതം

നവഗ്രഹവ്രതങ്ങള്‍: 1
സൂര്യ പ്രീതി ക്ക് ഞായറാഴ്ച വ്രതം

ഗ്രഹങ്ങള്‍ക്ക് മനുഷ്യരുടെ മേല്‍ സ്വാധീനമുണ്ടെന്നാണ് ഹൈന്ദവ വിശ്വാസം. ജ്യോതിഷത്തിന്‍റെ അടിസ്ഥാനവും ഈ വിശ്വാസമാണ്.

ജീവിതത്തിലെ ഓരോ ദശാകാലത്തും അതത് ഗ്രഹങ്ങളെ പൂജിക്കുന്നതും പ്രീതിപ്പെടുത്തുന്നതും നല്ലതാണ്. ഓരോ ദശയും വിവിധ ഗ്രഹങ്ങളുടെ അപഹാരകാലതും അവയെ പ്രീതിപ്പെടുത്തുന്നത് നന്ന്.

നവഗ്രഹങ്ങളെ പ്രീതിപ്പെടുത്തി ഉദ്ദിഷ്ടകാര്യസിദ്ധി നേടാനായി പലവിധത്തിലുമുള്ള വ്രതങ്ങള്‍ അനുഷ് ഠിക്കുന്നുണ്ട്.

ആദിത്യന്‍ അഥവാ സൂര്യനെ ധ്യാനിച്ചുകൊണ്ട് അനുഷ്ഠിക്കുന്ന വ്രതമാണ് ഞായറാഴ്ച വ്രതം. ഞായറാഴ്ച സൂര്യഭഗവാനിഷ്ടമുള്ള ദിവസമാണ്. വ്രതമനുഷ്ഠിക്കുന്നവര്‍ ഈ ദിവസം ഉപ്പ്, എണ്ണ എന്നിവ വര്‍ജ്ജിക്കണം.

രക്തപുഷ്പം കൊണ്ടു പൂജ ഉത്തമം. പ്രസാദമായി രക്തചന്ദനം ധരിക്കുന്നതും ഉത്തമമാണ്. അര്‍ഘ്യം, ദാനം എന്നിവ ചെയ്യുന്നതും നന്ന്. ആദിത്യ കഥ കേള്‍ക്കുന്നതും നല്ലതാണ്. ഒരിക്കലൂണാണ് ആഹാര ക്രമം

വ്രതമനുഷ് ഠിക്കുന്നവര്‍ സൂര്യനമസ്കാരം ചെയ്ത് ആദിത്യഹൃദയസ്തോത്രം പരായണം ചെയ്യണം.

സൂര്യാനുഗ്രത്തിന് മാണിക്യക്കല്ലുവച്ച മോതിരം ധരിക്കുന്നത് നല്ലതാണ്. സൂര്യന് ഇഷ്ടപ്പെട്ട ഗോതന്പ് ഭക്തന്മാര്‍ക്ക് ദാനം ചെയ്യുന്നതും നല്ലതാണ്.

Share this Story:

Follow Webdunia malayalam