Select Your Language

Notifications

webdunia
webdunia
webdunia
webdunia

പരസ്പരാകര്‍ഷണമുണ്ടാക്കും യോനിപ്പൊരുത്തം

എസ് ബാബുരാജന്‍ ഉണ്ണിത്താന്‍

പരസ്പരാകര്‍ഷണമുണ്ടാക്കും യോനിപ്പൊരുത്തം
, ചൊവ്വ, 27 ഒക്‌ടോബര്‍ 2009 (20:23 IST)
PRO
PRO
സുദീര്‍ഘവും ഐശ്വര്യസമൃദ്ധവുമായ ഒരു വിവാഹ ജീവിതത്തിനാണ് നാം പൊരുത്തങ്ങള്‍ നോക്കാറുള്ളത്. വിവാഹത്തിന് പ്രധാനമായും പത്ത് പൊരുത്തങ്ങളാണ് നോക്കുന്നത്. ഇതില്‍, ദമ്പതികളില്‍ പരസ്പരാകര്‍ഷണമുണ്ടാക്കുന്ന യോനിപ്പൊരുത്തത്തെ കുറിച്ചാണ് ഇവിടെ പറയുന്നത്.

യോനിപ്പൊരുത്തം

ഇരുപത്തിയേഴ് നക്ഷത്രങ്ങളില്‍ 14 നക്ഷത്രങ്ങള്‍ പുരുഷയോനികളും 13 നക്ഷത്രങ്ങള്‍ സ്ത്രീയോനികളുമാണ്. പുരുഷന്‍ പുരുഷയോനി നക്ഷത്രത്തിലും സ്ത്രീ സ്ത്രീയോനി നക്ഷത്രത്തിലും ജനിച്ചവരായിരിക്കുന്നതാണ് ഉത്തമം. രണ്ട് പേരും സ്ത്രീയോനി നക്ഷത്രജാതരാണെങ്കില്‍ മധ്യമം. ഇവിടെ വശ്യമാഹേന്ദ്രരാശി പൊരുത്തങ്ങള്‍ കൂടി ഉണ്ടെങ്കില്‍ ഉത്തമമായി തന്നെ പരിഗണിക്കാവുന്നതാണ്.

സ്ത്രീ ജനിച്ചത് പുരുഷയോനി നക്ഷത്രത്തിലും പുരുഷന്‍ ജനിച്ചത് സ്ത്രീയോനി നക്ഷത്രത്തിലും ആണെങ്കില്‍ അധമമാണ്. സുഖാനുഭവങ്ങളുടെ കുറവ്, സന്താന ദുരിതം, ലൈംഗിക രോഗങ്ങള്‍ , സാമ്പത്തികമായി അധ:പതനം, ലൈംഗിക വേഴ്ചയില്‍ സംതൃപ്തിയില്ലായ്മ എന്നിവയ്ക്ക് ഇടയാക്കുന്നതുമാണ്. സ്ത്രീയും പുരുഷനും പുരുഷയോനി നക്ഷത്രത്തില്‍ ജനിച്ചവരായാലും അധമമാണ്. പഞ്ചേന്ദ്രിയങ്ങള്‍ക്കും അവയോട് ബന്ധപ്പെട്ട ലൈംഗികാഭിലാഷങ്ങള്‍ക്കും അവയ്ക്കു പ്രേരകമായ വികാരസ്വഭാവാദികള്‍ക്കും ഈ പൊരുത്തം കാരണമാവുന്നു.

മറ്റൊരു തരത്തില്‍ കൂടി ഈ പൊരുത്തം കണക്കാക്കാവുന്നതാണ്. അശ്വതി, ചതയം-കുതിര; ഭരണി, രേവതി-ഗജം; പൂയം, കാര്‍ത്തിക-ഗജം; രോഹിണി, മകയിരം-സര്‍പ്പം; മൂലം, തിരുവാതിര-ശ്വാവ്; ആയില്യം, പുണര്‍തം-മാര്‍ജ്ജാരന്‍; മകം,പൂരം-മൂഷികന്‍; ഉത്രം, ഉത്രട്ടാതി-പശു; ചോതി, അത്തം-മഹിഷം; വിശാഖം, ചിത്തിര-വ്യാഘ്രം; കേട്ട, അനിഴം-മുയല്‍; പൂരാടം, തിരുവോണം-വാനരന്‍; പൂരുരുട്ടാതി, അവിട്ടം-സിംഹം; ഉത്രാടം-കീരി. ഇവയില്‍, മിത്രങ്ങളായി വരുന്ന മൃഗങ്ങളുടെ നക്ഷത്രങ്ങളും ഒരേ മൃഗങ്ങളുടെ നക്ഷത്രങ്ങളും യോജിപ്പിക്കുന്നത് ഉത്തമം.

ശത്രുക്കളായി വരുന്ന മൃഗങ്ങളുടെ നക്ഷത്രങ്ങള്‍ തമ്മില്‍ യോജിപ്പിച്ചാല്‍ ദമ്പതിമാര്‍ തമ്മില്‍ ശത്രുതയും കലഹവും ഉണ്ടാവും.

ശത്രുക്കള്‍:- പശുവും വ്യാഘ്രവും, ഗജവും സിംഹവും, കുതിരയും മഹിഷവും, പാമ്പും കീരിയും, ആടും വാനരവും, മാര്‍ജ്ജാരനും മൂഷികനും ശത്രുക്കളും മറ്റുള്ളവര്‍ മിത്രങ്ങളുമാണ്. യോനിപ്പൊരുത്തം രണ്ട് വിധത്തിലും നോക്കുന്നത് ഉത്തമമായിരിക്കും. പരസ്പരാകര്‍ഷണവും ആസക്തിയും യോനിപ്പൊരുത്തത്തിലൂടെ ഉണ്ടാവും.

എസ് ബാബുരാജന്‍ ഉണ്ണിത്താന്‍
ശാസ്താംതെക്കതില്‍
അമ്മകണ്ടകര
അടൂര്‍ പി.ഒ.
ഫോണ്‍ - 9447791386

Share this Story:

Follow Webdunia malayalam