പാപപരിഹാരത്തിനും ഐശ്വര്യവര്‍ദ്ധനയ്ക്കുമായി രത്നങ്ങള്‍ അണിയാറുണ്ട്. എന്നാല്‍ ഔഷധമെന്ന നിലയിലും രത്നങ്ങള്‍ ഉപയോഗിക്കുന്നുണ്ട്. ആയുര്‍വേദം, യുനാനി തുടങ്ങിയ ചികിത്സാ സമ്പ്രദായങ്ങളാണ് രത്നങ്ങളെ ഔഷധിയായി കണക്കാക്കുന്നത്.
മറ്റു മരുന്നുകളൊന്നും ഫലിക്കാതെ അത്യാസന്ന നിലയില്‍ കഴിയുന്ന രോഗികള്‍ക്കാണ് സാധാരണയായി രത്നം ചേര്‍ത്ത മരുന്നുകള്‍ നല്‍കുന്നത്. വിദഗ്ധ വൈദ്യന്റെ നേതൃത്വത്തിലാണ് ഔഷധി തെരഞ്ഞെടുക്കുന്നത്. ഭസ്മമായും പൊടിയായും രത്നങ്ങള്‍ ഉപയോഗിക്കുന്നു.
രത്നങ്ങളും ഔഷധമൂല്യവും
വൈഡൂര്യം:- ഹൃദയസംബന്ധിയായ അസുഖങ്ങള്‍ക്ക്. ശാരീരികവും മാനസികവുമായ ഉന്മേഷത്തിന്.
ഇന്ദ്രനീലം:- കടുത്ത പനി, ജ്വരം, അപസ്മാരം എന്നിവയ്ക്ക് ഇന്ദ്രനീലം ഔഷധമായി ഉപയോഗിക്കുന്നു.
പവിഴം:- വീഴ്ചകള്‍ കൊണ്ടുണ്ടാകുന്ന പരിക്കുകളില്‍ നിന്ന് രക്ഷനേടാന്‍ പവിഴം ചേര്‍ത്ത ഔഷധക്കൂട്ട് നല്‍കുന്നു.
വജ്രം:- അള്‍സര്‍, ഡയബറ്റിസ്, വിളര്‍ച്ച എന്നീ അസുഖങ്ങള്‍ക്ക് ഔഷധിയായി ഉപയോഗിക്കുന്നു.
മരതകം:- മൂത്രാശയ സംബന്ധമായ അസുഖങ്ങള്‍ക്കും, ആസ്മ, ഹൃദ്രോഗം, മനം പിരട്ടല്‍, അജീര്‍ണ്ണം.
ഗോമോദകം: - ത്വക്ക് രോഗങ്ങള്‍ക്ക്
മുത്ത്: - കാത്സ്യത്തിന്‍റെ കുറവ് മൂലമുണ്ടാകുന്ന അസുഖങ്ങള്‍, കഫം, ശ്വാസകോശരോഗങ്ങള്‍ എന്നീ രോഗങ്ങള്‍ക്ക് ഔഷധമായി ഉപയോഗിക്കുന്നു.
മാണിക്യം: - രക്തചംക്രമണ പ്രശ്നങ്ങള്‍, ഉദരരോഗങ്ങള്‍, നേത്രരോഗങ്ങള്‍ എന്നീ രോഗങ്ങള്‍ക്ക് ഔഷധമായി നല്‍കുന്നു