Select Your Language

Notifications

webdunia
webdunia
webdunia
webdunia

വിദ്യയ്ക്ക് കരുതല്‍ വേണം

വിദ്യയ്ക്ക് കരുതല്‍ വേണം
WD
“വിദ്യാ ധനം സര്‍വ്വ ധനാല്‍ പ്രധാനം” എന്നാണല്ലോ. സര്‍വ്വ ധനത്തിനും മേലെയുള്ള വിദ്യാ സമ്പത്തിനെ സംരക്ഷിക്കാന്‍ കരുതല്‍ വേണമെന്ന് ജ്യോതിഷികള്‍ അഭിപ്രായപ്പെടുന്നു.

ജാതകത്തിലെ അഞ്ചാം ഭാവം, രണ്ടാം ഭാവം, ഒമ്പതാം ഭാവം എന്നിവ പരിശോധിച്ചാല്‍ ജാതകന്‍റെ വിദ്യാ നിപുണതയും ബുദ്ധിയും അപഗ്രഥിക്കാന്‍ സാധിക്കും. ഈ ഭാവങ്ങളില്‍ ദോഷ ഫലമുണ്ടെങ്കില്‍ പരിഹാരം ചെയ്ത് ബുദ്ധിക്ക് തെളിച്ചം പകരാവുന്നതാണ്.

ഉദാഹരണത്തിനായി അഞ്ചിലെ ശനിയെ തന്നെ എടുക്കാം. അഞ്ചില്‍ ശനി നിന്നാല്‍ ബുദ്ധിക്ക് തെളിച്ചമില്ലയ്മയും മൌഡ്യവുമാണ് ഫലം. ഇതിനു പരിഹാരം ശനിയെ പ്രീതിപ്പെടുത്തുക തന്നെ. ഇതേപോലെ, അഞ്ചിലും രണ്ടിലും ഒമ്പതിലും ദോഷകാരകങ്ങളായി നില്‍ക്കുന്ന ഗ്രഹങ്ങളെ പ്രീതിപ്പെടുത്തേണ്ടത് അത്യാവശ്യമാണ്.

ജാതകന്‍ ഭാവാധിപനുള്ള ലഘുമന്ത്രങ്ങള്‍ നിത്യേന ജപിക്കണം. ജന്‍‌മ നക്ഷത്ര ദിനത്തിലോ ദോഷ ഗ്രഹത്തിന് വ്യാഴത്തിന്‍റെ ദൃഷ്ടി പതിയുന്ന അവസരത്തിലോ ഗ്രഹ ശാന്തി കര്‍മ്മങ്ങള്‍ അനുഷ്ഠിക്കുന്നത് ഉത്തമമായിരിക്കും.

ഗ്രഹപ്രീതി വരുത്തിയ ശേഷം മന്ത്രശുദ്ധി വരുത്തിയ ഘൃതങ്ങള്‍ സേവിക്കുന്നതും ബുദ്ധിയെ തെളിക്കാന്‍ സഹായിക്കുമെന്നാണ് ജ്യോതിഷ വിദഗ്ധരുടെ അഭിപ്രായം.

Share this Story:

Follow Webdunia malayalam