Select Your Language

Notifications

webdunia
webdunia
webdunia
webdunia

വേധ ദോഷമില്ലെങ്കില്‍ ശോകരഹിത ദാമ്പത്യം

എസ് ബാബുരാജന്‍ ഉണ്ണിത്താന്‍

വേധ ദോഷമില്ലെങ്കില്‍ ശോകരഹിത ദാമ്പത്യം
തിരുവനന്തപുരം , ചൊവ്വ, 27 ഒക്‌ടോബര്‍ 2009 (20:25 IST)
PRO
വിവാഹത്തിന് നാം പ്രധാനമായും പത്ത് പൊരുത്തങ്ങളാണ് നോക്കുന്നതെന്ന് നേരത്തെ തന്നെ പറഞ്ഞിട്ടുണ്ട്. ഈ പൊരുത്തങ്ങളില്‍ പത്താമത്തേതാണ് വേധപ്പൊരുത്തം.

“വേധം ശോകനാശനം” എന്ന പ്രമാണ പ്രകാരം വേധ ദോഷമില്ലെങ്കില്‍ ശോകരഹിതമായ ദാമ്പത്യ ജീവിതം ദമ്പതിമാര്‍ക്ക് ഉണ്ടാവും. പാദരജ്ജു, കടിരജ്ജു, നാഭിരജ്ജു, കണ്ഠരജ്ജു, ശിരോരജ്ജു എന്നീ അഞ്ചു രജ്ജുക്കളും അഞ്ച് വേധം കൂടിയാണ്. ഫലവും അതുപോലെയാണ്. ഇതു കൂടാതെ അശ്വതി,-കേട്ട, ഭരണി-അനിഴം, തിരുവോണം-തിരുവാതിര, വിശാഖം-കാര്‍ത്തിക, ചോതി-രോഹിണി, മൂലം-ആയില്യം, മകം-രേവതി, പൂയം-പൂരാടം, പുണര്‍തം-ഉത്രാടം, ഉതൃട്ടാതി-പൂരം, അത്തം-ചതയം, പൂരുരുട്ടാതി-ഉത്രം, മകയിരം-ചിത്തിര-അവിട്ടം എന്നിവ വേധ നക്ഷത്രങ്ങളാണ്. ഇപ്പറഞ്ഞിരിക്കുന്നതില്‍ ഏതെങ്കിലും രണ്ട് നക്ഷത്രങ്ങളില്‍ പെട്ടവരാണ് സ്ത്രീപുരുഷന്‍‌മാരെങ്കില്‍ വിവാഹം നടത്താന്‍ പാടുള്ളതല്ല.

കണ്ഠവേധമെന്നോ കണ്ഠരജ്ജുവെന്നോ വിവക്ഷിക്കപ്പെടുന്ന ദോഷമുണ്ടായാല്‍ പുരുഷ ജാതകത്തില്‍ ആയുര്‍ബലമുണ്ടായിരിക്കുകയും സ്ത്രീ ജാതകത്തില്‍ യാതൊരുവിധ വൈധവ്യ ലക്ഷണങ്ങളും ഇല്ലാതിരിക്കുകയും വേണം. കടീവേധമുണ്ടായാല്‍ യോനിപ്പൊരുത്തം മാഹേന്ദ്രപ്പൊരുത്തം മുതലായ പൊരുത്തങ്ങള്‍ ഉണ്ടായിരിക്കുകയും രണ്ട് ജാതകങ്ങളിലും ഉല്‍‌കൃഷ്ടയോഗങ്ങളും സൌഭാഗ്യ ലക്ഷണങ്ങളും ഉണ്ടായിരിക്കുകയും വേണം.
പാദരജ്ജുദോഷമുണ്ടായിരുന്നാല്‍ രണ്ട് ജാതകങ്ങളിലും സൌഭാഗ്യ ലക്ഷണങ്ങള്‍ ഉണ്ടായിരുന്നാല്‍ മതി. ശിരോവേധം മൃതിഭയപ്രദമാകയാല്‍ ഒരു കാരണവശാലും യോജിപ്പിക്കരുത്. മധ്യമരജ്ജുദോഷം കൂടി ശിരോവേധ നക്ഷത്രങ്ങള്‍ക്ക് ഉള്ളതിനാല്‍ ദോഷത്തിനു പ്രാബല്യക്കൂടുതല്‍ ഉണ്ട്. നാഭിരജ്ജുദോഷം ഉണ്ടായാല്‍ രണ്ട് ജാതകത്തിലും സന്താനഭാവത്തിനു പുഷ്ടിയുണ്ടായിരിക്കണം. രജ്ജുവേധദോഷങ്ങള്‍ ഏതൊരു ദോഷഫലത്തെ ഉണ്ടാക്കുമോ ആ ദോഷഫലത്തെ തന്നെയുളവാക്കുന്ന മറ്റ് ലക്ഷണങ്ങള്‍ കൂടി- അതായത്, മറ്റു പൊരുത്തം കൊണ്ടോ ജാതകത്തിലെ ഗ്രഹസ്ഥിതികൊണ്ടോ-ഉണ്ടെങ്കില്‍ ആ സ്ത്രീപുരുഷന്മാര്‍ തമ്മില്‍ വിവാഹബന്ധത്തില്‍ ഏര്‍പ്പെടാതിരിക്കുകയാണ് ഉത്തമം.

വേധവും രജ്ജുവും ഉത്തമമാണെങ്കില്‍ മാത്രമേ മറ്റ് പൊരുത്തങ്ങള്‍ നോക്കേണ്ടതുള്ളൂ. ബാക്കിയുള്ള 8 പൊരുത്തങ്ങളില്‍ 5 പൊരുത്തമെങ്കിലും ഉണ്ടായാല്‍ ആ ജാതകങ്ങള്‍ തമ്മില്‍ ചേര്‍ക്കാം. അല്ലെങ്കില്‍ ആ ജാതകങ്ങള്‍ തമ്മില്‍ ചേര്‍ക്കാതിരിക്കുകയാണ് ഉചിതം.

എന്നാല്‍, ജാതകപരമായ മറ്റുകാര്യങ്ങള്‍ കൂടി പരിഗണിച്ചുകൊണ്ടുമാത്രമേ വിവാഹത്തിനു തീരുമാനമെടുക്കാന്‍ പാടുള്ളൂ. നക്ഷത്രപ്പൊരുത്തശോധന മാത്രം പരിഗണിച്ചാല്‍ പോരായെന്ന് അര്‍ത്ഥം.

അടുത്ത ബുധനാഴ്ച “വിഷകന്യായോഗത്തെ” കുറിച്ച് വായിക്കൂ...

എസ് ബാബുരാജന്‍ ഉണ്ണിത്താന്‍
ശാസ്താംതെക്കതില്‍
അമ്മകണ്ടകര
അടൂര്‍ പി.ഒ.
ഫോണ്‍ - 9447791386

Share this Story:

Follow Webdunia malayalam