Select Your Language

Notifications

webdunia
webdunia
webdunia
webdunia

വ്യാഴ പ്രീതിക്ക് എന്തു ചെയ്യണം

എ കെ ജെ അയ്യര്‍

വ്യാഴ പ്രീതിക്ക് എന്തു ചെയ്യണം
ഡിസംബര്‍ 9 നു നടക്കുന്ന വ്യാഴമാറ്റം പൊതുവേ ദോഷഫലങ്ങള്‍ ഉണ്ടാക്കുമെന്നു ജ്യോതിഷപണ്ഡിതര്‍ മുന്നറിയിപ്പു നല്‍കുന്നു വ്യാഴം പ്രതികൂലമാവുമ്പോള്‍ വിഷ്ണുവിനെയും ഗുരുവായൂരപ്പനെയും ഭജിക്കുകയാണ് വേണ്ടത്.

നവഗ്രഹങ്ങളില്‍ വ്യാഴത്തിന് അര്‍ച്ചന നടത്തുകയും പതിവായി വിഷ്ണു കൃഷ്ണ ശ്രീരാമ ക്ഷേത്രങ്ങളില്‍ ദര്‍ശനം നടത്തുകയും വ്യാഴവ്രതാനുഷ്ഠാനം നടത്തുകയും അരയാല്‍ പ്രദക്ഷിണം, തുളസീമാല ധാരണം, അഷ്ടപദി ആലാപനം തുടങ്ങിയവയും ആണ് പരിഹാരമായി പറയാറുള്ളത്.

വ്യാഴത്തിന്‍റെ സംഖ്യാ യന്ത്രം സ്ഥാപിക്കുന്നതാണ് മറ്റൊരു പരിഹാരം. ഇത് സ്വര്‍ണ്ണ തകിടിലോ വെള്ളിത്തകിടിലോ എഴുതി വ്യാഴാഴ്ചകളില്‍ ഉദയാല്‍ പരം ഒരു മണിക്കൂറിനകം വടക്കു കിഴക്കേ ദിക്കില്‍ സ്ഥാപിച്ച് വിഷ്ണു അഷ്ടോത്തരം, വ്യാഴ അഷ്ടോത്തരം എന്നിവ ജപിക്കുക.

ധന്വന്തരി യന്ത്രം, രാജഗോപാല യന്ത്രം, സുദര്‍ശന യന്ത്രം എന്നിവ ധരിക്കുന്നതും സ്ഥാപിച്ച് ആരാധിക്കുന്നതും നല്ലതാണ്. താഴെപ്പറയുന്ന മന്ത്രങ്ങള്‍ ജപിക്കുകയും ആവാം.


ഓം ഗും ഗുരവേ നമ:

ഓം ബൃഹസ്പതായേ നമ:

ദേവാനാം ച ഋഷിണാം ച
ഗുരും കാഞ്ചന സന്നിഭം
ബുദ്ധികൃതം ത്രിലോകേശം
തം നമാമി ബൃഹസ്പതിം.

ദേവമന്ത്രി വിശാലാക്ഷ:
സദാ ലോകഹിതേ രത:
അനേകശിഷ്യ സമ്പൂര്‍ണ്ണ:
പീഠാം ഹരതു മേ ഗുരു:

Share this Story:

Follow Webdunia malayalam