Select Your Language

Notifications

webdunia
webdunia
webdunia
webdunia

വ്യാഴം മാറുന്നു;ദോഷഫലങ്ങള്‍ ഉണ്ടാകാം

ലോകത്തില്‍ പ്രകൃതിക്ഷോഭം, പകര്‍ച്ചവ്യാധി, യുദ്ധം

വ്യാഴം മാറുന്നു;ദോഷഫലങ്ങള്‍ ഉണ്ടാകാം
ഡിസംബര്‍ 9 ന് (വൃശ്ചികമാസം 24 ന്) രാത്രി ഒമ്പതര മണിക്ക് വ്യാഴമാറ്റം സംഭവിക്കുകയാണ്. ധനു രാശിയില്‍ നിന്ന് വ്യാഴം മകരത്തിലേക്കാണ് മാറുന്നത്. ഒരു വര്‍ഷം വര്‍ഷത്തില്‍ മൂന്നു രാശിയിലേക്കാണ് വ്യാഴത്തിന്‍റെ മാറ്റം ഇക്കൊല്ലം സംഭവിക്കുക.

ഒരു വര്‍ഷത്തിനകം വ്യാഴം മൂന്ന് രാശികളിലേക്ക് മാറുന്നത് വിപരീത ഫലങ്ങള്‍ ഉണ്ടാക്കും. ഇത് ലോകത്തിനു തന്നെ ദോഷം ചെയ്യുമെന്ന് ജ്യോതിശാസ്ത്ര വിദഗ്ദ്ധര്‍ മുന്നറിയിപ്പ് നല്‍കുന്നു.

മകരം വ്യാഴത്തിന് നീചമാണ് എന്നതാണ് ഇതിനൊരു കാരണം. നീചസ്ഥാനമായ മകരത്തിലേക്ക് വ്യാഴം സംക്രമിച്ചാല്‍ അത് ദേശത്തിനു തന്നെ ദോഷമാണെന്നാണ് ജ്യോതിഷ വിധി.
ഇതിനിടയില്‍ ഡിസംബര്‍ 31 നും, ഫെബ്രുവരി 17 നും മകരം രാശിയില്‍ ഗുരു-കുജ യുദ്ധം നടക്കും. രണ്ടിലും ഗുരുവിനായിരിക്കും വിജയം.


ധനുവിലേക്ക് വ്യാഴം മാറിയത് 2007 നവംബര്‍ 22 (വൃശ്ചികം 6) അഞ്ചരയ്ക്കായിരുന്നു. അവിടെ നിന്നും ഡിസംബര്‍ ഒമ്പതിന് മകരത്തിലേക്കും 2009 മേയ് ഒന്നിന് കുംഭത്തിലേക്കും ജൂലൈ 30 ന് വക്രത്തില്‍ നഗരത്തിലേക്കും വ്യാഴം മാറും.

അതുകൊണ്ടാണ് ഒരു കൊല്ലത്തില്‍ (കൊല്ലവര്‍ഷം 1184 ല്‍) മൂന്നു തവണ വ്യാഴമാറ്റം സംഭവിക്കുന്നു എന്ന് പറയുന്നത്. വ്യാഴം ഈ യാത്രയ്ക്കിടയില്‍ വളരെക്കാലം ആര്‍ക്കും ഗുണമോ ദോഷമോ നല്‍കുന്നില്ല എന്നത് മാത്രമാണ് ഏക ആശ്വാസം.

യുദ്ധം, പ്രകൃതി ക്ഷോഭം, അണുപ്രസരണം, പകര്‍ച്ചവ്യാധികള്‍, ഭീതിദമായ നാശനഷ്ടം, ചുരുങ്ങിയത് ഏഴ് കോടിയെങ്കിലും ജനങ്ങളുടെ മരണം എന്നിവയൊക്കെയാണ് ജ്യോതിഷന്മാര്‍ ഈ മാറ്റം മൂലം പ്രവചിക്കുന്ന ദോഷ ഫലങ്ങള്‍.

ഈ മാറ്റം ചില നക്ഷത്രക്കാര്‍ക്ക് ഗുണവും മറ്റ് ചിലര്‍ക്ക് ദോഷവും ആണെങ്കിലും പൊതുവേ ദോഷകരമെന്നു വേണം വിലയിരുത്താന്‍.അശ്വതി, ഭരണി, രോഹിണി, പൂയം, ആയില്യം, അത്തം, ചിത്തിര, അനിഴം, തൃക്കേട്ട, മൂലം, പൂരാടം, തിര്‍വോണം, ഉത്തൃട്ടാതി, രേവതി എന്നീ നക്ഷത്രങ്ങള്‍ക്ക് വ്യാഴമാറ്റം പൊതുവേ ദോഷം ചെയ്യില്ല എന്ന് പറയാം.




Share this Story:

Follow Webdunia malayalam