Select Your Language

Notifications

webdunia
webdunia
webdunia
webdunia

അന്യായമായിട്ടൊരു കാര്യം ഇവരില്‍ നിന്നും പ്രതീക്ഷിക്കേണ്ട; പോരാത്തതിന് ക്ഷിപ്രകോപികളും

അന്യായമായിട്ടൊരു കാര്യം ഇവരില്‍ നിന്നും പ്രതീക്ഷിക്കേണ്ട; പോരാത്തതിന് ക്ഷിപ്രകോപികളും

ശ്രീനു എസ്

, വ്യാഴം, 5 ഓഗസ്റ്റ് 2021 (17:28 IST)
പൊതുവേ അന്യായമായിട്ടൊരു കാര്യം ഉത്രം നക്ഷത്രക്കാരില്‍ നിന്ന് പ്രതീക്ഷിക്കാന്‍ പാടില്ലെന്ന് പറയും. ഇവര്‍ പോരാത്തതിന് ക്ഷിപ്രകോപികളും ആയിരിക്കും. ഇരുപത്തിയേഴ് നക്ഷത്രങ്ങളില്‍ പന്ത്രണ്ടാമത്തെ നക്ഷത്രമാണ് ഉത്രം. ഇവര്‍ക്ക് നല്ല നേതൃപാടവമുണ്ടായിരിക്കും. ആത്മീയത മുഖ മുദ്രയായിരിക്കും. ഒരിക്കല്‍ ദേഷ്യം വന്നാല്‍ ഇവരെ തണുപ്പിക്കാന്‍ വളരെ പ്രയാസമായിരിക്കും. എന്നാല്‍ തെറ്റ് മനസ്സിലാക്കുമ്പോള്‍ ഒരുപാട് വൈകിപ്പോവുകയും ചെയ്യും.
 
സ്വന്തം തെറ്റ് സമ്മതിക്കാന്‍ ബുദ്ധിമുട്ടാണ് ഇത്തരക്കാര്‍ക്ക്. എന്നാല്‍ ഏത് ജോലി നല്‍കിയാലും അത് അത്രതന്നെ ആത്മാര്‍ത്ഥതയോടും നല്ല രീതിയിലും ചെയ്യുന്നവരാണിവര്‍. തെറ്റാണെന്ന് മറ്റൊരാള്‍ പറഞ്ഞാലും അത് അംഗീകരിച്ച് കൊടുക്കാന്‍ പൊതുവെ ഇവര്‍ക്ക് മടിയാണ്. ചുരുക്കം ചില അവസരങ്ങളില്‍ മാത്രമേ തെറ്റുകള്‍ അംഗീകരിക്കുകയുള്ളു. ഉത്രം നക്ഷത്രക്കാര്‍ പൊതുവേ നല്ല നിലയില്‍ എത്താറുണ്ട്. സര്‍ക്കാര്‍ അനുകൂല തൊഴില്‍ ലഭിക്കാന്‍ സാദ്ധ്യതയുണ്ട്. ധന പരമായും ഇവര്‍ നല്ല നിലയില്‍ എത്തിച്ചേരും.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

സത്യത്തിനു നിരക്കാത്ത ഒന്നിനും ഇവരെ കിട്ടില്ല