Select Your Language

Notifications

webdunia
webdunia
webdunia
webdunia

ഏപ്രില്‍ 25, ശത്രുക്കളെ കരുതിയിരിക്കുക !

ദിവസഫലം

ഉമേഷ് ശ്രീരാഗം

, വെള്ളി, 24 ഏപ്രില്‍ 2020 (20:22 IST)
മേടം
 
ഏറ്റെടുക്കുന്ന മിക്ക കാര്യങ്ങളും വിജയകരമായി പൂര്‍ത്തിയാക്കാന്‍ കഴിയും. പ്രേമ കാര്യങ്ങള്‍ ഉദ്ദേശിച്ച പോലെ വിജയിച്ചെന്നു വരില്ല. സാമ്പത്തികമായി മെച്ചപ്പെട്ട സമയം. വിദ്യാഭ്യാസം സംബന്ധിച്ച് ഉയര്‍ച്ചയ്ക്ക് സാധ്യത. 
 
ഇടവം
 
അപ്രതീക്ഷിത മാര്‍ഗ്ഗങ്ങളിലൂടെ ധനം കൈവശം വന്നുചേരും. അയല്‍ക്കാരുമായി ഒത്തുചേര്‍ന്നു പോവുന്നത് നന്ന്. അകാരണമായ ഭയം വിട്ടുമാറും. ഭൂമി സംബന്ധമായ തര്‍ക്കങ്ങള്‍ കൂടുതല്‍ സങ്കീര്‍ണ്ണമാവും. 
 
മിഥുനം
 
ഔദ്യോഗിക രംഗത്തെ തടസങ്ങള്‍ നീങ്ങിക്കിട്ടും. ഏര്‍പ്പെടുന്ന ഏതു കാര്യത്തിലും അതീവ ജാഗ്രതവേണം. പൂര്‍വ്വിക ഭൂമി നഷ്ടപ്പെടാന്‍ സാധ്യത. മത്സര പരീക്ഷകളില്‍ വിജയ സാധ്യത. തൊഴില്‍ രംഗം പൊതുവേ ശാന്തമായിരിക്കും. 
 
കര്‍ക്കിടകം
 
വിദ്യാഭ്യാസ രംഗത്ത് ഉദ്ദേശിച്ച ഫലം കണ്ടെന്നു വരില്ല. കലാ കായിക രംഗത്തുള്ളവര്‍ക്ക് പൊതുവേ മെച്ചപ്പെട്ട സമയം. സാമ്പത്തികമായി പൊതുവെ അനുകൂല സമയം. ആരോഗ്യം സൂക്ഷിക്കുക. 
 
ചിങ്ങം
 
നിയമ പാലന രംഗത്ത് പ്രവര്‍ത്തിക്കുന്നവര്‍ക്ക് അപ്രതീക്ഷിതമായി പല കഷ്ട നഷ്ടങ്ങളും ഉണ്ടായെന്നു വരും. പുണ്യസ്ഥലങ്ങള്‍ സന്ദര്‍ശിക്കാന്‍ അവസരമുണ്ടാവും. വിവാഹ സംബന്ധമായ കര്യങ്ങളില്‍ അനുകൂല തീരുമാനം ഉണ്ടാവും. 
 
കന്നി
 
കുടുംബത്തില്‍ മംഗള കര്‍മ്മങ്ങളുണ്ടാവും. ലോണ്‍, ചിട്ടി എന്നിവയിലൂടെ സാമ്പത്തികമായ നേട്ടം. ഗാര്‍ഹിക ചെലവുകള്‍ അപ്രതീക്ഷിതമായി വര്‍ദ്ധിക്കും. ചികിത്സയ്ക്കായി അനാവശ്യ ചെലവുകള്‍ വന്നുചേരും. അനുകൂലമാ‍യ സമയം ഉണ്ടാവും. 
 
തുലാം
 
സര്‍ക്കാരില്‍ നിന്ന് അനുകൂലമായ തീരുമാനങ്ങളുണ്ടാവും. പ്രതീക്ഷിച്ച നേട്ടങ്ങള്‍ ലഭിക്കും. സാമ്പത്തിക രംഗത്ത് പൊതുവെ അനുകൂല സമയം. ആത്മീയ കാര്യങ്ങളില്‍ കൂടുതലായി ഇടപഴകാന്‍ സൌകര്യം. സഹോദര സഹോദരീ സഹായം ലഭ്യമാവും. 
 
വൃശ്ചികം
 
അപ്രതീക്ഷിതമായ ധനാഗമനം ഉണ്ടാവും. വിദേശത്തു നിന്ന് ആശാവഹമായ പല നേട്ടങ്ങളും ഉണ്ടാവും. ഗൃഹ നിര്‍മ്മാണത്തില്‍ കട ബാധ്യത ഏറാതിരിക്കാന്‍ ശ്രധിക്കുക. പഠന കാര്യങ്ങളില്‍ അലസത ഉണ്ടായേക്കും. 
 
ധനു
 
ഔദ്യോഗിക രംഗത്ത് പ്രൊമോഷനോ സ്ഥലം മാറ്റമോ ഉണ്ടാവാന്‍ സാധ്യത. ഉദ്ദേശിച്ച പല കാര്യങ്ങള്‍ക്കും വിഘ്നം വരാതെ നോക്കണം. അയല്‍ക്കാരുമായി ഒത്തുചേര്‍ന്ന് പോകും. നേരത്തേയുണ്ടായിരുന്ന പല പ്രശ്നങ്ങളും ഒഴിഞ്ഞുപോകും.
 
മകരം
 
മാതാപിതാക്കളില്‍ നിന്ന് പലവിധ സഹായങ്ങളും ലഭിക്കും. വിദ്യാഭ്യാസപരമായി പലവിധ നേട്ടങ്ങളും ഉണ്ടാവും. ആത്മവിശ്വാസം വര്‍ദ്ധിക്കും. സന്താനങ്ങളാല്‍ സന്തോഷം കൈവരിക്കും. കടം കൊടുത്ത പണം തിരികെ ലഭിക്കും. 
 
കുംഭം
 
മാനസികമായി പല ക്ലേശങ്ങള്‍ക്കും സാധ്യത. ഉദ്ദേശിച്ച കാര്യങ്ങളൊന്നും സമയത്ത് നടന്നെന്നുവരില്ല. ദാമ്പത്യ ബന്ധം ഉത്തമം. ആദായകരമായ പല പ്രവര്‍ത്തികളിലും ഏര്‍പ്പെടുന്നത് സംബന്ധിച്ച് ചിന്തിക്കും.
 
മീനം
 
മംഗള കര്‍മ്മങ്ങളില്‍ സംബന്ധിക്കാന്‍ അവസരമുണ്ടാവും. തൊഴില്‍ രംഗത്ത് ഉന്നതരായ വ്യക്തികളുടെ പ്രശംസയ്ക്ക് പാത്രീഭവിക്കും. വാഹന ഗൃഹ അറ്റകുറ്റപ്പണികളാല്‍ ചെലവ് ഏറും. ചില കാര്യങ്ങളില്‍ വ്യക്തമായ തീരുമാനം എടുക്കും.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ഇവർ ആരെയും പെട്ടെന്ന് പാട്ടിലാക്കും, അറിയൂ !