Today's Horoscope, 21-01-2025 Daily Rashi: നിങ്ങള്‍ക്ക് ഇന്നത്തെ ദിവസം എങ്ങനെ?
പ്രശ്നങ്ങള്‍ പലതും തീര്‍ന്നുകിട്ടും. കെട്ടുപിണഞ്ഞുകിടന്നിരുന്ന പല പ്രശ്നങ്ങളുടെയും കുരുക്കഴിച്ച് കാര്യങ്ങള്‍ നേരെയാക്കും
Daily Rashi, 21-05-2025:
മേടം: രാഷ്ട്രീയരംഗത്തെ അപമാനം മാറും. മത്സരരംഗത്ത് വിജയസാധ്യത. ആരോഗ്യം മെച്ചപ്പെടും. അപ്രതീക്ഷിതമായ അംഗീകാരം. സഹോദരരില്‍ നിന്ന് അപമാനം. ഗൃഹനിര്‍മ്മാണത്തിലെ തടസ്സങ്ങളെ അതിജീവിക്കും.
ഇടവം: പ്രശ്നങ്ങള്‍ പലതും തീര്‍ന്നുകിട്ടും. കെട്ടുപിണഞ്ഞുകിടന്നിരുന്ന പല പ്രശ്നങ്ങളുടെയും കുരുക്കഴിച്ച് കാര്യങ്ങള്‍ നേരെയാക്കും. ചെറിയ ചെറിയ വഴക്കുകളും വാഗ്വാദങ്ങളും ഉണ്ടാകും.
മിഥുനം: രാഷ്ട്രീയരംഗത്ത് ശത്രുക്കള്‍ വര്‍ദ്ധിക്കും. പത്രപ്രവര്‍ത്തകര്‍ക്ക് പ്രശസ്തി. പെണ്‍കുട്ടികളുടെ സ്വപ്നങ്ങളെല്ലാം സാക്ഷാത്കരിക്കും. ഉയര്‍ന്ന പദവികള്‍ തേടിവരും. സുഹൃദ് സന്ദര്‍ശനത്താല്‍ സന്തോഷം കൈവരും.
കര്‍ക്കടകം: വ്യാപാരത്തില്‍ നല്ല മുന്നേറ്റം ഉണ്ടാകുന്നതാണ്. ജോലിക്കാരും സഹപ്രവര്‍ത്തകരും നന്നായി പെരുമാറും. വ്യാപാരത്തില്‍ ഉള്ള പഴയ സ്റ്റോക്കുകള്‍ വിറ്റു തീരും. ഇതര മതവിശ്വാസികളുടെ സഹായം ലഭ്യമാകും.
ചിങ്ങം: കൂടുതല്‍ അധികാരം കിട്ടും. വാഹനം, ഗൃഹം എന്നിവ കിട്ടാന്‍ യോഗം. വീടുപണി പൂര്‍ത്തിയാകും. അപ്രതീക്ഷിതമായ ധനലബ്ധി. വ്യാപാരത്തില്‍ നല്ല മുന്നേറ്റം ഉണ്ടാകും. ഓഹരി ഇടപാടുകള്‍ തുടങ്ങിയ ഊഹക്കച്ചവടങ്ങളില്‍ നേട്ടമുണ്ടാകും.
കന്നി: നല്ല സുഹൃത്തുക്കളെ ലഭിക്കും. പ്രമുഖരുമായി സുഹൃദ് ബന്ധം സ്ഥാപിക്കാന്‍ കഴിയും. പണമിടപാടുകളില്‍ നല്ല ലാഭം ഉണ്ടാകും. ദാമ്പത്യ ബന്ധം മെച്ചപ്പെടും. ആദ്യപകുതിയില്‍ അലച്ചിലും അനാവശ്യ പണച്ചിലവും ഉണ്ടാകും.
തുലാം: വാഹനങ്ങള്‍ കൈകാര്യം ചെയ്യുന്നവര്‍ ശ്രദ്ധിക്കണം. വസ്തുക്കളുടെ ക്രയവിക്രയത്തിലൂടെ ധനനഷ്ടത്തിന് യോഗം. ടെന്‍ഷന്‍, അലച്ചില്‍ എന്നിവ ഇല്ലാതാകും. ചെറിയതോതില്‍ പണപ്രശ്നങ്ങള്‍ പലതുണ്ടാകും.
വൃശ്ചികം: മറ്റുള്ളവരുമായി ഇടപഴകുമ്പോള്‍ രമ്യമായ വാക്കുകള്‍ ഉപയോഗിക്കുക ചുറ്റുപാടുകള്‍ പൊതുവേ നന്നായിരിക്കും. പെണ്‍കുട്ടികള്‍ക്ക് മാതാപിതക്കളുടെ സഹായവും ആശീര്‍വാദവും ഏതുകാര്യത്തിലും ലഭ്യമാകും.
ധനു: സഹപ്രവര്‍ത്തകരുടെ സഹായം ലഭിക്കും.. ജോലിസ്ഥലത്ത് മേലധികാരികളെ അനുസരിച്ച് പോകുന്നതാണ്. പൊതുവേ നല്ല സമയമാണിത്. ഭയം മാറും. രാഷ്ട്രീയരംഗത്ത് ശത്രുക്കള്‍ വര്‍ധിക്കും. അധികാരമത്സരം ഉണ്ടാകും.
മകരം: സഹോദരതുല്യരില്‍നിന്ന് അനുകൂല തീരുമാനം ഉണ്ടാകും. വാര്‍ത്താമാധ്യമരംഗത്ത് പ്രശസ്തി. രോഗങ്ങള്‍ കുറയും. തൊഴില്‍രംഗത്തെ കലഹം പരിഹരിക്കപ്പെടും. രാഷ്ട്രീയമേഖലയില്‍ പ്രശസ്തി. മാതാപിതാക്കളില്‍ നിന്ന് ധനസഹായം.
കുംഭം: പ്രേമബന്ധങ്ങള്‍ കൂടുതല്‍ ശക്തമാകും. സന്താനങ്ങളില്‍നിന്ന് സ്നേഹപൂര്‍ണമായ പെരുമാറ്റം ഉണ്ടാകും. കടബാധ്യതകള്‍ ഒഴിവാകും. ഗൃഹനിര്‍മ്മാണത്തില്‍ തടസ്സം. പ്രേമബന്ധം ദൃഢമാകും. കാര്‍ഷികരംഗത്ത് ധനാഭിവൃദ്ധിക്ക് യോഗം.
മീനം: ദാമ്പത്യജീവിതത്തില്‍ കലഹം വര്‍ധിക്കും. പ്രേമബന്ധങ്ങള്‍ കൂടുതല്‍ ശക്തമാകും. രാഷ്ട്രീയരംഗത്ത് പ്രവര്‍ത്തിക്കുന്നവര്‍ക്ക് അപ്രതീക്ഷിത ഭാഗ്യാനുഭവം. ധനം ലഭിക്കും.