Select Your Language

Notifications

webdunia
webdunia
webdunia
webdunia

ആര്‍ക്കും ജാമ്യം നില്‍ക്കരുത്, മിഥുനം രാശിക്കാര്‍ക്ക് ഈമാസം ഇങ്ങനെ

Astrology
മിഥുനം രാശിക്കാര്‍ക്ക് ഏറെനാളായി അലട്ടുന്ന പ്രശ്നങ്ങള്‍ ഇല്ലാതാകും. പെണ്‍കുട്ടികള്‍ നന്നായ പെരുമാറ്റം കാഴ്ചവയ്ക്കും. സന്താനങ്ങളുടെ പ്രവൃത്തിയില്‍ അഭിമാനം കൊള്ളും. കുഴപ്പങ്ങളെല്ലാം ഇല്ലാതാകും. ആരോഗ്യ നില തൃപ്തികരമായിരിക്കും. കടം സംബന്ധിച്ച പ്രശ്നങ്ങളെ നിയന്ത്രണത്തില്‍ കൊണ്ടുവരും. ഭാര്യാ-ഭര്‍തൃ ബന്ധം മെച്ചപ്പെടും. വിദ്യാഭ്യാസ കാര്യങ്ങളുടെ പുരോഗതിക്കായി പലതും ചെയ്യും. ചുറ്റുപാടുകള്‍ മെച്ചപ്പെടും. 
 
പലജോലികളും വളരെ വേഗം തീര്‍ക്കും. പല ഇലക്ട്രോണിക് സാധനങ്ങളും വാങ്ങും. ആര്‍ക്കും തന്നെ ജാമ്യം നില്‍ക്കുകയോ സാക്ഷി പറയുകയോ ചെയ്യരുത്. മരാമത്ത് പണികളില്‍ കൂടുതലായി ഏര്‍പ്പെടും. ഈ മാസം പൊതുവേ നല്ലതാണ്. കുടുംബാംഗങ്ങളുമായി സ്നേഹത്തോടെ കഴിയും. ദാമ്പത്യ ബന്ധം മെച്ചപ്പെടും. വ്യാപാരത്തിലുള്ള എതിര്‍പ്പുകളെ ഇല്ലാതാക്കും. പറ്റുവരവ് ഇടപാടുകള്‍ തീര്‍ക്കും.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ഈമാസം മേടം രാശിക്കാര്‍ക്ക് ഇങ്ങനെ