ധനുരാശിയിലുള്ളവര്‍ തെളിഞ്ഞ ബുദ്ധിയുള്ളവരും പ്രസന്നമായ ശരീര പ്രകൃതമുള്ളവരും ആയിരിക്കും. എല്ലാത്തരം സാഹചര്യങ്ങളെയും അതിലംഘിക്കുന്നതിനും അവയുമായി ചേര്‍ന്നുപോകുന്നതിനുമുള്ള ശക്തി ഇവര്‍ക്ക് ഉണ്ടായിരിക്കും. നേതൃത്വപാടവം, പരിശ്രമശീലം, സാഹസികത്വം, ധൈര്യം, അത്യുത്സാഹം എന്നീ ഗുണങ്ങള്‍ ഇവര്‍ക്കുണ്ടായിരിക്കും. ഇവരുടെ തുറന്ന പ്രകൃതം ബന്ധങ്ങള്‍ക്ക് കാരണമാവാം.
ധനു രാശിയിലുള്ളവര്‍ പൊതുവേ ശൂഭാപ്തി വിശ്വാസമുള്ളവരാണ്. കാര്യങ്ങളുടെ നല്ല വശം മാത്രം കാണുന്നവരും പ്രശ്‌നങ്ങളെ സന്തോഷത്തോടെ പരിഹരിക്കുന്നവരും ആയിരിക്കും ഇവര്‍. ആത്മാര്‍ത്ഥത, സത്യസന്ധത, അദ്ധ്യാത്മീയ, കരുണ എന്നീ ഗുണങ്ങളും ഇവര്‍ക്കുണ്ടായിരിക്കും. ആഗോളമായി ചിന്തിക്കുകയും ലോകത്തിന്റെ നന്മ ആഗ്രഹിക്കുന്നവരുമായിരിക്കും ഇവര്‍. തീരുമാനമെടുക്കാനാവും ഇവര്‍ ഏറെ സമയം ചെലവഴിക്കുക.
ധനു രാശിയിലുള്ളവര്‍ പൊതുവേ സ്‌നേഹബന്ധങ്ങള്‍ക്ക് കീഴ്‌പ്പെടാത്തവരായിരിക്കും. ജീവിതത്തിലുണ്ടായ ചില അപ്രിയ അനുഭവങ്ങളാവും അവരില്‍ ഇത്തരമൊരു ചിന്താഗതി വളര്‍ത്തിയെടുത്തത്. പൊതുവേ സൌമ്യമായി പെരുമാറുന്ന ഇവര്‍ സ്‌നേഹബന്ധങ്ങള്‍ക്ക് വേണ്ടി ത്യാഗങ്ങളെടുത്തെന്ന് വരില്ല.