Publish Date: Sat, 04 Dec 2021 (18:41 IST)
Updated Date: Sat, 04 Dec 2021 (18:52 IST)
മകയിരം നക്ഷത്രക്കാര്‍ പഠിക്കുന്നവരാണെങ്കില്‍ 2022ല്‍ ജോലിയില്‍ പ്രവേശിക്കാന്‍ സാധ്യതയുണ്ട്. പദ്ധതികള്‍ക്ക് അംഗീകാരവും ഗൃഹനിര്‍മാണം പൂര്‍ത്തിയാകുകയും ചെയ്യും. എന്നാല്‍ യാത്രവേളകളില്‍ ജാഗ്രത വേണം. പണം, ആഭരണം എന്നിവ നഷ്ടപ്പെടാന്‍ സാധ്യതയുണ്ട്. പ്രലോഭനങ്ങളില്‍ അകപ്പെടാതിരിക്കാനും ശ്രദ്ധിക്കണം. കരാറുജോലികള്‍ പൂര്‍ത്തികരിച്ച് പുതിയ ജോലികള്‍ക്ക് ആരംഭം കുറിക്കും. അതേസമയം കലാ, സാഹിത്യ രംഗങ്ങളില്‍ അംഗീകാരം ലഭിക്കും. കുടുംബാംഗങ്ങളെ നാട്ടില്‍ വിട്ടിട്ട് വിദേശത്ത് ജോലിക്കു പോകാനും സാധ്യതയുണ്ട്.
നിലവില്‍ വാഹനം ഉണ്ടെങ്കിലും പുതിയവാഹനം വാങ്ങാന്‍ സാധ്യതയുണ്ട്. പുണ്യപ്രവര്‍ത്തികള്‍ക്ക് നേതൃത്വം നല്‍കും. വിദ്യാര്‍ത്ഥികളില്‍ ശ്രദ്ധക്കുറവും ഉദാസീനതയും ഉണ്ടാകും.